മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആദ്യ ചിത്രം ഭക്തി നിർഭരമായിരുന്നെങ്കിൽ ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രവുമായാണ് മാളികപ്പുറം ടീം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ‘സുമതി വളവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവെച്ചത് സുരേഷ് ഗോപിയാണ്. അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശിശങ്കറാണ്. അർജുൻ അശോകനാണ് നായകൻ.
തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് ഗതികിട്ടാതെ അലയുന്ന വളവാണ് സുമതി വളവെന്നാണ് പറയപ്പെടുന്നത്. ഒരു കാലത്ത് യാത്ര ചെയ്യാൻ ഭയപ്പെട്ടിരുന്ന ഈ വളവും അതിനെ ചുറ്റിപ്പറ്റി പ്രചരിച്ച കഥയുമാണോ ചിത്രം പറയുന്നത് എന്നാണ് ടൈറ്റിൽ അനൗൺസ്മെന്റിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമാ പ്രേമികൾ ചോദിക്കുന്നത്.
മുരളി കുന്നുംപ്പുറത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ദിനേഷ് പുരുഷോത്തമനാണ്. സൗണ്ട് ഡിസൈനർ- എം.ആർ രാജകൃഷ്ണൻ, എഡിറ്റർ- ഷഫീക്ക് മുഹമ്മദ് അലി, ആർട്- അജയ് മങ്ങാട്ട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…