അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

Follow Us :

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ് താരം ആദ്യ ചിത്രത്തിലൂടെ തന്നെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളായി താരത്തിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് സോഷ്യലിടത്ത് നടക്കുന്നത്.

പുതിയ ചിത്രമായ ‘ഗു’ വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചാണ് കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നത്. വിഷയത്തില്‍ ദേവനന്ദയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ‘ആരെയും എന്തും പറയാനുള്ള സ്ഥലമാണ് സോഷ്യല്‍ മീഡിയ എന്ന് കരുതി ജീവിക്കുന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ, അതൊരു 10 വയസ്സുകാരി കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടു’ എന്നാണ് അഭിലാഷ് പിള്ള കുറിച്ചത്.