ഈ നടനെ അറിയുമോ ആൾ അത്ര ചില്ലറക്കാരൻ അല്ല !!

കണ്ണൂർ പയ്യന്നൂർ സ്വദേശി.1985 സെപ്റ്റംബർ 14 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കെ യു രാധാകൃഷ്ണൻ, സിപി ശ്രീലത എന്നിവരാണ് അഭിറാമിന്റെ മാതാപിതാക്കൾ. അഭിറാമിന്റെ പ്രാഥമിക വിദ്യാഭ്യാസം പയ്യന്നൂർ സ്ക്കൂളിലായിരുന്നു. അതിനുശേഷം ബറോഡയിലെ മഹാരാജ സായ്‌ജിറാവു യൂണിവേഴ്സിറ്റിയിലെ ആർട് ‌ഹിസ്റ്ററി വിഭാഗത്തിൽ നിന്ന് ഫൈനാർട്സിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. 2010-11 കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ ആർ എൽ വി കോളേജിൽ ഗസ്റ്റ് ‌ലക്ചററായി ജോലി നോക്കുന്ന കാലയളവിലാണ് അവിടെയുള്ള സിനിമാ സൗഹൃദങ്ങളിൽ നിന്ന് സിദ്ധാർത്ഥ് ഭരതനെ പരിചയപ്പെടുകയും സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായി അവസരമൊരുങ്ങുകയുമായിരുന്നു.

സ്കൂളിലും കോളേജിലുമൊക്കെ നാടകങ്ങൾ എഴുതി അഭിനയിക്കുകയും സംവിധാനവും ചെയ്തിട്ടുള്ള അഭിറാം ചന്ദ്രേട്ടനിൽ ഒരു ചെറിയ വേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അത് കണ്ടിട്ട് സൗബിൻ ഷാഹിർ തന്റെ സംവിധാന സംരംഭമായ പറവ എന്ന സിനിമയിൽ ഒരു കഥാപാത്രം അഭിനയിക്കാൻ അഭിറാമിനെ ക്ഷണിച്ചു. സംവിധാനത്തിൽ ഏറെ താല്പര്യമുള്ള അഭിറാം പറവ, സുഡാനി ഫ്രം നൈജീരിയ, അള്ള് രാമേന്ദ്രൻ, ഇരുൾ എന്നീ സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചു. ഇരുൾ എന്ന ചിത്രത്തിന്റെ തിരക്കഥ രചനയിൽ പങ്കാളിയുമായി. അഭിനേതാവുകൂടിയായ അഭിറാം അഞ്ചാംപാതിരാ, ജാൻ.എ.മൻ, സല്യൂട്ട് എന്നിവയൂൽപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തമാശ എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുകയും ലൗ എന്ന സിനിമയിൽ ഡബ്ബ് ചെയ്യുകയും ചെയ്തുകൊണ്ട് സിനിമയുടെ വിവിധ മേഖലകളിൽ അഭിറാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ‌ അച്ഛൻ പയ്യന്നൂർ കോർപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്ററും പയ്യന്നൂർ മുൻസിപ്പാലിറ്റി കൗൺസിലറുമാണ്. പയ്യന്നൂർ പബ്ലിക്ക് ലൈബ്രറി ലൈബ്രേറിയൻ ആണ് അമ്മ. സഹോദരി

Rahul

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago