‘എന്റെ ആളുകളെ തൊട്ടാൽ മുഖം മാറും’ ; വെളിപ്പെടുത്തി അഭിരാമി

അഭിനയ രം​ഗത്ത് വീണ്ടും സജീവമാകുകയാണ്  നടി അഭിരാമി. തമിഴിലും മലയാളത്തിലും മുൻനിര നായികനടിയായി വളരവെയാണ് അഭിരാമി ഇടവേളയെടുത്ത് വിദേശത്തേക്ക് പോകുന്നത്. വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴും അഭിരാമിയെ പ്രേക്ഷകർ ഏറു കയ്യും നീട്ടി സ്വീകരിച്ചു. ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് അഭിരാമി ഇന്ന് കടന്ന് പോകുന്നത്. മകൾ കൽകിയുടെ കടന്ന് വരവാണ് ഈ സന്തോഷത്തിന് കാരണം. ദത്തെടുക്കലിലൂടെയാണ് അഭിരാമിയും ഭർത്താവ് രാഹുൽ പവനനും മാതാപിതാക്കളായത്. മകൾക്കൊപ്പമുള്ള ദമ്പതികളുടെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മകളെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമിയപ്പോൾ. ഒരു തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അഭിരാമി മകളെക്കുറിച്ച് പറഞ്ഞത്. മകൾ ജീവിതത്തിലേക്ക് വന്നത് സന്തോഷകരമായ കാര്യമാണ്. ഒന്നര വയസ് കഴിഞ്ഞിരിക്കുന്നു. അവൾക്കും എന്നെയും ഭർത്താവിനെയും പോലെ ഭക്ഷണവും വളരെ ഇഷ്ടമാണ്. അവൾ ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുക. വാരിക്കൊടുക്കാൻ സമ്മതിക്കില്ല. ഉപ്പമാവൊക്കെ വെച്ച് കൊടുത്താൽ അവൾ സ്വയം കഴിക്കും. വളരെ കുസൃതിയാണ് അവൾ. ഒരു സ്ഥലത്ത് ഇരിക്കില്ല. എന്തെങ്കിലും പുതിയ കാര്യങ്ങൾ ഒക്കെ ചെയ്ത് കൊണ്ടിരിക്കും. പ്രകൃതി വളരെ ഇഷ്ടമാണ്. വളരെ ഹാപ്പിയായ കുട്ടിയാണ് മകളെന്നും അഭിരാമി പറയുന്നു . കുട്ടികൾ എന്ത് ചെയ്താലും നമുക്ക് ദേഷ്യം വരില്ല. അതെന്ത് കൊണ്ടാണെന്ന് അറിയില്ല. നമ്മളുടെ ഉള്ളിൽ ഇത്രയും സ്നേഹവും ക്ഷമയും ഉണ്ടായിരുന്നോ എന്ന് തോന്നും. പ്രയോരിറ്റികളിൽ കുറച്ച് മാറ്റം വന്നി‌ട്ടുണ്ട്. എല്ലാ കാര്യങ്ങളും അവളെ എങ്ങനെ ബാധിക്കുമെന്നാണ് ആലോചിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കി. മാതൃത്വത്തെക്കുറിച്ചും അഭിരാമി സംസാരിച്ചു.

മാതൃത്വമെന്നത് ഒരു ചോയ്സ് ആണ്. ഏത് പെൺകുട്ടിക്കും എപ്പോൾ അമ്മയാകണം, കുഞ്ഞ് വേണമെന്നോ വേണ്ടായെന്നോ, എത്ര കുട്ടികൾ വേണം, പ്രസവിക്കണമോ ദത്തെ‌ടുക്കണോ എന്നൊക്കെയുള്ളത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. മാതൃത്വം എന്നത് എന്റെ ഐഡന്റിറ്റിയുടെ വലിയൊരു അംശമാണ്. പക്ഷെ അത് മാത്രമല്ല എന്റെ പൂർണ ഐഡന്റിറ്റി. എനിക്ക് ഒരുപാട് റോളുകൾ ഉണ്ട്. സ്വതന്ത്ര്യയായ സ്ത്രീയാണ്. ഭാര്യ, മകൾ, സുഹൃത്ത് എന്നിവയെല്ലാം എന്റെ അംശങ്ങളാണ്. ഇതിൽ ഏതെങ്കിലുമൊന്ന് വേണ്ടെന്ന് വെച്ചാൽ ഞാൻ അപൂർണയാണ്. മാതൃത്വമെന്നത് എന്റെ വ്യക്തത്തിലെ മനോഹരമായ ഒരു ഭാ​ഗമാണ്. ഇത്രയും മനോഹരമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എല്ലാ അമ്മമാർക്കും സങ്കൽപ്പങ്ങളുണ്ടാകും. എന്നാൽ നമ്മൾ അനുഭവിക്കുമ്പോഴാണ് അതിന്റെ ആഴം മനസിലാവുകയെന്നും അഭിരാമി ചൂണ്ടിക്കാട്ടി.

എന്നെ ഏറ്റവും കൂടുതൽ ബാധിക്കുക ഏറ്റവും അടുപ്പമുള്ളവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴാണ്. പണം, വർക്ക് തുടങ്ങിയ ദിവസേനയുള്ള സ്ട്രസുകളൊന്നും അധികം ബാധിക്കില്ല. പക്ഷെ എന്റെ ആളുകളെ തൊട്ടാൽ മുഖം മാറും, വേറെ അഭിരാമിയാകുമെന്നും നടി പറഞ്ഞു. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിലും ദത്തെടുക്കലിനെക്കുറിച്ച് അഭിരാമി സംസാരിച്ചി‌ട്ടുണ്ട്. ദത്തെടുക്കലിനെ സാധാരണ പോലെയാണ് കുടുംബം കണ്ടത്. ഒരിക്കലും എന്തുകൊണ്ടെന്ന ചോദ്യം വന്നിട്ടില്ലെന്നും അഭിരാമി വ്യക്തമാക്കി. ​ഗരുഡൻ ആണ് അഭിരാമിയുടെ പുതിയ ചിത്രം. ഏറെനാളുകൾക്ക് ശേഷം നടി അഭിനയിച്ച മലയാള സിനിമയാണിത്. സുരേഷ് ​ഗോപി, അരുൺ വർമ എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് അരുൺ വർമയാണ്. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Sreekumar

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

41 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago