‘എന്റെ ആളുകളെ തൊട്ടാൽ മുഖം മാറും’ ; വെളിപ്പെടുത്തി അഭിരാമി

അഭിനയ രം​ഗത്ത് വീണ്ടും സജീവമാകുകയാണ്  നടി അഭിരാമി. തമിഴിലും മലയാളത്തിലും മുൻനിര നായികനടിയായി വളരവെയാണ് അഭിരാമി ഇടവേളയെടുത്ത് വിദേശത്തേക്ക് പോകുന്നത്. വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴും അഭിരാമിയെ പ്രേക്ഷകർ ഏറു കയ്യും നീട്ടി സ്വീകരിച്ചു. ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് അഭിരാമി ഇന്ന് കടന്ന് പോകുന്നത്. മകൾ കൽകിയുടെ കടന്ന് വരവാണ് ഈ സന്തോഷത്തിന് കാരണം. ദത്തെടുക്കലിലൂടെയാണ് അഭിരാമിയും ഭർത്താവ് രാഹുൽ പവനനും മാതാപിതാക്കളായത്. മകൾക്കൊപ്പമുള്ള ദമ്പതികളുടെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മകളെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമിയപ്പോൾ. ഒരു തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അഭിരാമി മകളെക്കുറിച്ച് പറഞ്ഞത്. മകൾ ജീവിതത്തിലേക്ക് വന്നത് സന്തോഷകരമായ കാര്യമാണ്. ഒന്നര വയസ് കഴിഞ്ഞിരിക്കുന്നു. അവൾക്കും എന്നെയും ഭർത്താവിനെയും പോലെ ഭക്ഷണവും വളരെ ഇഷ്ടമാണ്. അവൾ ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുക. വാരിക്കൊടുക്കാൻ സമ്മതിക്കില്ല. ഉപ്പമാവൊക്കെ വെച്ച് കൊടുത്താൽ അവൾ സ്വയം കഴിക്കും. വളരെ കുസൃതിയാണ് അവൾ. ഒരു സ്ഥലത്ത് ഇരിക്കില്ല. എന്തെങ്കിലും പുതിയ കാര്യങ്ങൾ ഒക്കെ ചെയ്ത് കൊണ്ടിരിക്കും. പ്രകൃതി വളരെ ഇഷ്ടമാണ്. വളരെ ഹാപ്പിയായ കുട്ടിയാണ് മകളെന്നും അഭിരാമി പറയുന്നു . കുട്ടികൾ എന്ത് ചെയ്താലും നമുക്ക് ദേഷ്യം വരില്ല. അതെന്ത് കൊണ്ടാണെന്ന് അറിയില്ല. നമ്മളുടെ ഉള്ളിൽ ഇത്രയും സ്നേഹവും ക്ഷമയും ഉണ്ടായിരുന്നോ എന്ന് തോന്നും. പ്രയോരിറ്റികളിൽ കുറച്ച് മാറ്റം വന്നി‌ട്ടുണ്ട്. എല്ലാ കാര്യങ്ങളും അവളെ എങ്ങനെ ബാധിക്കുമെന്നാണ് ആലോചിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കി. മാതൃത്വത്തെക്കുറിച്ചും അഭിരാമി സംസാരിച്ചു.

മാതൃത്വമെന്നത് ഒരു ചോയ്സ് ആണ്. ഏത് പെൺകുട്ടിക്കും എപ്പോൾ അമ്മയാകണം, കുഞ്ഞ് വേണമെന്നോ വേണ്ടായെന്നോ, എത്ര കുട്ടികൾ വേണം, പ്രസവിക്കണമോ ദത്തെ‌ടുക്കണോ എന്നൊക്കെയുള്ളത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. മാതൃത്വം എന്നത് എന്റെ ഐഡന്റിറ്റിയുടെ വലിയൊരു അംശമാണ്. പക്ഷെ അത് മാത്രമല്ല എന്റെ പൂർണ ഐഡന്റിറ്റി. എനിക്ക് ഒരുപാട് റോളുകൾ ഉണ്ട്. സ്വതന്ത്ര്യയായ സ്ത്രീയാണ്. ഭാര്യ, മകൾ, സുഹൃത്ത് എന്നിവയെല്ലാം എന്റെ അംശങ്ങളാണ്. ഇതിൽ ഏതെങ്കിലുമൊന്ന് വേണ്ടെന്ന് വെച്ചാൽ ഞാൻ അപൂർണയാണ്. മാതൃത്വമെന്നത് എന്റെ വ്യക്തത്തിലെ മനോഹരമായ ഒരു ഭാ​ഗമാണ്. ഇത്രയും മനോഹരമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എല്ലാ അമ്മമാർക്കും സങ്കൽപ്പങ്ങളുണ്ടാകും. എന്നാൽ നമ്മൾ അനുഭവിക്കുമ്പോഴാണ് അതിന്റെ ആഴം മനസിലാവുകയെന്നും അഭിരാമി ചൂണ്ടിക്കാട്ടി.

എന്നെ ഏറ്റവും കൂടുതൽ ബാധിക്കുക ഏറ്റവും അടുപ്പമുള്ളവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴാണ്. പണം, വർക്ക് തുടങ്ങിയ ദിവസേനയുള്ള സ്ട്രസുകളൊന്നും അധികം ബാധിക്കില്ല. പക്ഷെ എന്റെ ആളുകളെ തൊട്ടാൽ മുഖം മാറും, വേറെ അഭിരാമിയാകുമെന്നും നടി പറഞ്ഞു. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിലും ദത്തെടുക്കലിനെക്കുറിച്ച് അഭിരാമി സംസാരിച്ചി‌ട്ടുണ്ട്. ദത്തെടുക്കലിനെ സാധാരണ പോലെയാണ് കുടുംബം കണ്ടത്. ഒരിക്കലും എന്തുകൊണ്ടെന്ന ചോദ്യം വന്നിട്ടില്ലെന്നും അഭിരാമി വ്യക്തമാക്കി. ​ഗരുഡൻ ആണ് അഭിരാമിയുടെ പുതിയ ചിത്രം. ഏറെനാളുകൾക്ക് ശേഷം നടി അഭിനയിച്ച മലയാള സിനിമയാണിത്. സുരേഷ് ​ഗോപി, അരുൺ വർമ എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് അരുൺ വർമയാണ്. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Sreekumar

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

5 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

10 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

13 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

20 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

26 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

34 mins ago