ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൽപ്പനയുടെ വിയോഗം ഇന്നും ഒരു തീരാനഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് വരുത്തി വെച്ചിരിക്കുന്നത്. കൽപ്പനയ്ക്ക് ശേഷം ആ റേഞ്ചിൽ ഉള്ള മറ്റൊരു നടിയും ഇത് വരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഹൈദരാബാദിൽ വെച്ചാണ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനു പോയ കല്പനയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നതും കൽപ്പന ഈ ലോകത്തിൽ നിന്ന് യാത്ര ആകുന്നതും. ജീവിച്ചിരുന്നെങ്കിൽ ഇന്നും ഒരുപാട് മികച്ച കഥാപാത്രങ്ങൾക്ക് ജീവനേകിക്കൊണ്ട് കൽപ്പന മലയാള സിനിമയിൽ ഇന്നും സജീവമായി തുടർന്നേനെ. എന്നാൽ ഇപ്പോൾ നടി അഭിരാമി കല്പനയെ കുറിച്ച് പങ്കുവെച്ച ഓർമ്മകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
കൽപ്പന മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെ താനും കൽപ്പനയും ഒരുമിച്ച് ഉണ്ടായിരുന്നു എന്നും ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പരസ്പ്പരം സംസാരിച്ച് ആണ് പിരിഞ്ഞത് എന്നും എന്നാൽ മരിക്കൂറുകൾ കഴിഞ്ഞപ്പോൾ കേൾക്കുന്നത് കൽപ്പന മരിച്ചു എന്ന വാർത്ത ആയിരുന്നു. അത് തനിയ്ക്ക് വലിയ ഷോക്ക് ആണ് ഉണ്ടാക്കിയത് എന്നും അഭിരാമി പറഞ്ഞു. ഗരുഡൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിനിടയിലാണ് അഭിരാമി കല്പനയെ കുറിച്ച് പറയുന്നത്. ഹൈദരാബാദിൽ വെച്ചാണ് കൽപ്പന മരിക്കുന്നത്. ഹൈദരാബാദിലേക്കുള്ള യാത്രയിൽ ഞാനും കൽപ്പനയും ഒന്നിച്ച് ആയിരുന്നു. ആ രണ്ടു രണ്ടര മണിക്കൂറുകൾ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.
എന്നാൽ അത് കഴിഞ്ഞു കേൾക്കുന്നത് കല്പ്പനയുടെ മരണവാർത്തയാണ്. ശരിക്കും ഭയങ്കര ഷോക്ക് ആയിരുന്നു അത് എനിക്ക്. ചാർളിയുടെ തമിഴ് റീമേക്കിൽ കൽപ്പന ചെയ്ത കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചത് എനിക്ക് ആയിരുന്നു. ശരിക്കും അത് എനിക്കൊരു വെല്ലുവിളി തന്നെ ആയിരുന്നു. കാരണം അത്രയേറെ മനോഹരമായിട്ടാണ് മലയാത്തിൽ കൽപ്പന അത് ചെയ്തു വെച്ചിരിക്കുന്നത്. എന്നാൽ അത് ചെയ്യാൻ ഉള്ള അവസരം ലഭിച്ചപ്പോൾ കൽപ്പനയ്ക്ക് വേണ്ടി എന്തോ വലിയ കാര്യം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചത് പോലെ ആയിരുന്നു. ശരിക്കും കൽപ്പനയ്ക് വേണ്ടി ഞാൻ ചെയ്ത ട്രിബ്യൂട്ട് ആണ് ആ ചിത്രം എന്നുമാണ് അഭിരാമി അഭിമുഖത്തിൽ പറയുന്നത്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…