Film News

സുരേഷ് ഗോപിയെ പിന്തുണച്ച് പോസ്റ്റ്, പിന്നെ അണ്‍ഫോളോ ചെയ്യുന്നുവെന്ന് കമന്‍റ്; ചർച്ചയായി അഭിരാമിയുടെ മറുപടി

സുരേഷ് ഗോപിയെ പിന്തുണച്ചതിന് വിമർശനങ്ങൾ നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെയാണ് അഭിരാമി താരത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ‘വളരെ അർഹിക്കുന്ന, ചരിത്രപരമായ, തികച്ചും നേടിയെടുത്ത വിജയം, തൃശൂരിനു വേണ്ടി എസ്.ജി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്യുന്നതും തുടർന്നു ചെയ്യുന്നതും എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ജനങ്ങൾ അദ്ദേഹത്തിന്റെ കുടുംബമാണ്, അവരുടെ നന്മ അദ്ദേഹത്തിന്റെ നന്മയാണ്. ഞങ്ങളുടെ പ്രിയ അങ്കിളിന് ഒത്തിരി സ്നേഹവും ഉമ്മയും’ – ഇങ്ങനെയായിരുന്നു അഭിരാമിയുടെ കുറിപ്പ്.

പിന്നാലെ വിമര്‍ശന കമന്‍റുകള്‍ പോസ്റ്റിന് താഴെ നിറഞ്ഞു. ‘ഉള്ളിന്റെ ഉള്ളിലെ രാഷ്ട്രീയം തുറന്നു പറഞ്ഞതിന് നന്ദി. അൺഫോളോ ചെയ്യുന്നു’ എന്നായിരുന്നു ഒരു കമന്‍റ്. ഇത്തരത്തിൽ വിമര്‍ശന കമന്‍റുകള്‍ നിറഞ്ഞതോടെ അഭിരാമി പ്രതികരിക്കുകയും ചെയ്തു. ‘ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയം കടന്നുവരുന്നതായി തോന്നുന്ന ഈ ലോകത്ത് നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളും ഇഷ്‌ടങ്ങളും അതിൽ നിന്നു വേറിട്ട് നിർത്തുന്നത് കഠിനമായിരിക്കും. ഒരു പാർട്ടിയെയും പിന്തുടരാതെ രാഷ്ട്രീയമായി അവബോധമുള്ളവർക്ക് ആശംസകൾ എന്ന് തുടങ്ങുന്ന ദീര്‍ഘമായ കുറിപ്പാണ് അഭിരാമി പങ്കുവെച്ചത്.

‘രാഷ്ട്രീയത്തിന്റെ ആരവങ്ങൾക്കപ്പുറം ഉയരുകയും വ്യക്തിപരമായ മൂല്യങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചുനിൽക്കുകയും ചെയ്യേണ്ടതുണ്ട്. എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്, പക്ഷേ എന്റെ തിരഞ്ഞെടുപ്പുകളും ഇഷ്ടങ്ങളും ഏതൊക്കെയെന്നു നിർദേശിക്കാൻ ഒരു പാർട്ടിയെയും ഞാൻ അനുവദിക്കില്ല. പരസ്പരം ബഹുമാനിച്ചും മനസ്സിലാക്കിയും വ്യത്യസ്ത ആശയങ്ങൾ ഉള്ളവരുമായി സഹവസിക്കാനാണ് എന്റെ തീരുമാനം. എല്ലാത്തിനുമുപരി, സഹവർത്തിത്വത്തിന്റെ യഥാർഥ സത്ത അതല്ലേ?

എനിക്ക് താൽപര്യമുള്ള ഒരാളെ പിന്തുണച്ചതിന് എന്നെ വിധിക്കുകയും പിന്തുടരാതിരിക്കുകയും ചെയ്തവരോടു പോലും സമാധാനവും സ്നേഹവും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ കുറിപ്പെഴുതുന്നത് ഒരു നല്ല സ്വാധീനം സൃഷ്ടിക്കാൻ വേണ്ടിയാണ്. അല്ലാതെ വിവാദങ്ങൾ ഉണ്ടാക്കാൻ വേണ്ടിയല്ല. അതിനാൽ നമുക്ക് ദയയും വിവേകവും പ്രചരിപ്പിക്കുന്നതു തുടരാം. ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഒരു പ്രത്യേക മനുഷ്യനെ പിന്തുണച്ചതിന് എന്നെ വിലയിരുത്തുകയും പിന്തുടരാതിരിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു, സമാധാനവും കലയും സ്നേഹവും പ്രചരിപ്പിക്കാൻ ഞാൻ ഇവിടെയുണ്ട്. ആരൊക്കെ എന്നോട് യോജിച്ചാലും വിയോജിച്ചാലും ഞാൻ അത് തുടർന്നുകൊണ്ടേയിരിക്കും. നമുക്കെല്ലാവർക്കും ഒത്തുചേരാം, നമ്മുടെ വ്യത്യാസങ്ങൾ ഉൾക്കൊള്ളാം. വെറുപ്പിനും വിഭജനത്തിനും പകരം സ്നേഹവും വിവേകവും പ്രചരിപ്പിക്കാം’ – എന്നിങ്ങനെയാണ് അഭിരാമിയുടെ വാക്കുകൾ.

Ajay

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

1 hour ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago