ജീവിച്ച കാലത്തോളം ഒരു സ്ത്രീയെയും വേദനിപ്പിച്ചിട്ടില്ല അദ്ദേഹം! അച്ഛനെ കുറിച്ച് അഭിരാമി സുരേഷ്  

Follow Us :

fathers day  യിൽ തങ്ങളുടെ അച്ഛന്റെ ഓർമ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായികമാരായ അമൃത സുരേഷും, അഭിരാമി സുരേഷും, ഈ ദിനത്തിലാണ് തങ്ങൾക്ക് മനസിലാകുന്നത് തന്റെ അച്ഛനെ എത്രത്തോളം മിസ് ആകുന്നു എന്നുള്ളത്, അഭിരാമി സുരേഷ് വ്യക്തമാക്കി, അച്ഛന്‍ കൂടെ ഇല്ലാത്ത ഫാദേഴ്‌സ് ഡേ തനിക്ക് എത്രമാത്രം വേദനയുണ്ടാക്കുന്നു എന്നാണ്അ ഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പാണ് അമൃതയുടെയും അഭിരാമിയുടെയും പിതാവും കലാകാരനുമായ പി.ആർ സുരേഷ് അന്തരിച്ചത്

ജീവിച്ച കാലത്തോളം ഒരു സ്ത്രീയെയും വേദനിപ്പിക്കാത്ത മനുഷ്യന്‍ എന്നാണ് അച്ഛനെ കുറിച്ച് അഭിരാമി കുറിച്ചിരിക്കുന്നത്. അച്ഛനൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമായിരുന്നു അഭിരാമിയുടെ ഈ ഫാദേഴ്സ് ഡെ പോസ്റ്റ്, ഇന്ന് എന്റെ ഹൃദയത്തിന് വല്ലാത്ത ഭാരം തോന്നുന്നു. കാരണം എന്റെ പ്രിയപ്പെട്ട അച്ഛന്‍ അരികില്ലാതെ ഇന്നൊരു പിതൃദിനമാണ്. അച്ഛാ. നിങ്ങളെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മായുന്നില്ല. പക്ഷെ നമ്മള്‍ പങ്കിട്ട ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും. നിങ്ങള്‍ ഒരു പിതാവ് മാത്രമല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ജീവിതത്തിലുടനീളം ഒരു സ്ത്രീയേയും അപമാനിക്കാത്ത ഒരു പുരുഷനുമായിരുന്നു. നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും മാര്‍ഗ നിര്‍ദേശത്തിനും ഞാന്‍ നന്ദിയുള്ളവളാണ്

വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നു. നിങ്ങളെ ഞങ്ങളില്‍ നിന്ന് അകറ്റിയ ലോകം ക്രൂരമായിരിക്കാം. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ സമാധാനത്തിലാണെന്നറിയുന്നതില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുന്നു. പിതൃ ദിനാശംസകള്‍. എന്റെ പ്രിയപ്പെട്ട ഹീറോ. മുകളില്‍ നിന്ന് അച്ഛന്‍ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. മറ്റൊരു ജീവിതത്തില്‍ നമ്മുടെ കുടുംബം വീണ്ടും ഒന്നിക്കാനുള്ള അവസരത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അതുവരെ ഞാന്‍ നമ്മുടെ ഓര്‍മ്മകള്‍ മുറുകെ പിടിക്കും. അച്ഛന്‍ അവശേഷിപ്പിച്ച സ്‌നേഹവും. എന്റെ പ്രിയപ്പെട്ട അച്ഛാ. സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങളെ എന്നും സ്‌നേഹിക്കുന്നു. മിസ് ചെയ്യുന്നു എന്നാണ് അഭിരാമി കുറിച്ചത്,അച്ഛാ… എന്ന് മാത്രം എഴുതി അച്ഛനൊപ്പമുള്ള ഫോട്ടോ പങ്കിട്ടായിരുന്നു അമൃതയുടെ ഫാദേഴ്സ് ഡെ സ്പെഷ്യൽ പോസ്റ്റ്