Film News

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി സുരേഷ്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോയുടെ പേരില്‍ അഭിരാമിയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പ്രതികരിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിരാമി സുരേഷ് പ്രതികരിക്കുന്നത്. സൈബര്‍ ബുള്ളിയിംഗ് ലോകത്തെ കരാട്ടെ കിഡ് ആണ് താനെന്നാണ് താരം ഈ വീഡിയോയിലൂടെ പറയുന്നത്. ചെറുപ്പം മുതലേ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട് താന്‍ കരുത്തയായി മാറിയെന്നും അഭിരാമി സുരേഷ് പറയുന്നു. കൊക്കോ പഴം തിന്നുന്നതിന്റെ വീഡിയോയുടെ പേരിലായിരുന്നു അഭിരാമി സുരേഷിന് സോഷ്യല്‍ മീഡിയയുടെ പരിഹാസവും അവഹേളനവും ഒക്കെ നേരിടേണ്ടി വന്നത്. ഒരു ഫ്രൂട്ട് കഴിച്ച് താൻ എയറിലായിരിക്കുകയാണ് എന്നാണ് പുതിയ വീഡിയോയിലൂടെ അഭിരാമി സുരേഷ് പറയുന്നത്. ആദ്യമായിട്ടാണ് ആ പഴം താൻ കഴിക്കുന്നത്.

ആ വീഡിയോയുടെ പേരില്‍ ഒരുപാട് തെറി കേള്‍ക്കേണ്ടി വന്നു തനിക്ക് എന്നും അതും ആളുകൾ തന്റെ വീട്ടുകാരെയാണ് തെറി പറയുന്നത് എന്നും അഭിരാമി സുരേഷ് വ്യക്തമാക്കുന്നു. നീ എവിടെ നിന്നു വന്നുവെന്ന് നീ മറക്കരുത്, ചന്ദ്രനില്‍ നിന്നാണോ നീ വരുന്നത്, മദാമ്മ എന്നൊക്കെയാണ് ആളുകൾ തന്നെപ്പറ്റി പറയുന്നത്. അത് വിടാനാണ് തന്നെ ഇഷ്ടപ്പെടുന്നവര്‍ പറയുന്നത് എന്നും അഭിരാമി സുരേഷ് ചൂണ്ടിക്കാട്ടുന്നു. പക്ഷെ സൈബര്‍ ബുള്ളിയിംഗ് കിട്ടി കിട്ടി താന്‍ കരുത്തയായിരിക്കുകയാണ് ഇപ്പോള്‍. സത്യായിട്ടും താനത് ആദ്യമായി കഴിക്കുന്നതാണെന്നും അഭിരാമി പറയുന്നു. കൊക്കോ കേരളത്തില്‍ എവിടെ നട്ടാലും വളരും. പക്ഷെ കോട്ടയം, ഇടുക്കി പോലുള്ള ജില്ലകളിലാണ് കൂടുതല്‍ കാണുന്നത്. ഇവിടെ മാവ് വളരുന്നത് പോലെയാണ് അവിടെ കൊക്കോ കാണുന്നത് എന്നും. പണ്ട്, സിറ്റിയൊക്കെ ഇത്രയും വികസിക്കാത്ത കാലത്ത് ഇവിടെ ഉണ്ടായിരിക്കും. എന്നാൽ പക്ഷെ താനിത് ഫോട്ടോസിലും വീഡിയോസിലും മാത്രമേ കണ്ടിട്ടുള്ളൂ എന്നും അഭിരാമി സുരേഷ് പറയുന്നു. അതിനാലാണ് ആദ്യമായി കഴിച്ചപ്പോള്‍ ആ ആവേശത്തില്‍ താനൊരു വീഡിയോ എടുത്ത് ഇട്ടത്.

താന്‍ മാത്രമല്ല, തന്നെ പോലെ കുറേ പേരുണ്ട്. വീഡിയോയുടെ കമന്റില്‍ തന്നെ അത് പറയുന്നവരെയും കാണാം. അവരൊക്കെയും മലയാളികള്‍ തന്നെയാണ്. ത്ന്റെ അമ്മയും അച്ഛനും ആ സ്ഥലങ്ങളില്‍ നിന്നുള്ളവരല്ല. അവരും കുറേക്കാലം മുമ്പ് കഴിച്ചതാണ്. അമ്മയും ആ വീഡിയോയിലുണ്ട് എന്നും അഭിരാമി സുരേഷ് പറയുന്നു. തന്റെ വീഡിയോകളുടെ സ്വഭാവത്തെപ്പറ്റിയും അഭിരാമി സുരേഷ് വ്യക്തമാക്കുന്നുണ്ട്. തന്റെ വീഡിയോ എടുക്കുന്ന രീതിയെപ്പറ്റിയാണ് അഭിരാമി സുരേഷ് വ്യക്തമാക്കുന്നത്, താനൊരു ലൈഫ് സ്റ്റൈല്‍ വ്‌ളോഗര്‍ ആണ്. തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യം നല്ലതാണെന്ന് തോന്നുകയാണെങ്കില്‍ അത് ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യുക എന്നതാണ്. അല്ലാതെ ഒരു സ്‌ക്രിപ്റ്റുണ്ടാക്കി അത് ഫോളോ ചെയ്തല്ല താൻ വീഡിയോയിടുന്നത്. അഭിനയിക്കാറില്ല താൻ വീഡിയോയിൽ കൂടി എന്നും ഫേക്ക് ചെയ്യാന്‍ എളുപ്പമാണെന്നും എന്നാൽ പക്ഷെ താന്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല എന്നും അഭിരാമി സുരേഷ് പറയുന്നു. താന്‍ അത് കഴിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തനിക്ക് 28 വയസേ ആയിട്ടുള്ളൂ. എളമക്കരയിലാണ് തന്റെ വീട്. ഇവിടെ താനിതുവരെ ഒരു കൊക്കോ മരം പോലും കണ്ടിട്ടില്ല.

അടുത്ത വീടുകളിലൊന്നും കൊക്കോ മരം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരാളെ വിമര്‍ശിക്കുമ്പോള്‍ സ്വന്തം നിലയില്‍ നിന്ന് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനൊക്കെ പറയാനാകുന്നത്. നമ്മളെ പോലെ ആയിരിക്കില്ല അപ്പുറത്തു നില്‍ക്കുന്നയാള്‍. കുറച്ചൊക്കെ നമ്മുടെ ചിന്തയില്‍ നിന്നും മാറി ചിന്തിക്കാനാകും. അനാവശ്യമായി ആളുകളെ ചീത്ത പറയേണ്ടതില്ല. വീഡിയോയുടെ താഴെ വന്ന് വിട്ടുകാരെ തെറിവിളിക്കുന്നത് മോശമാണ്. വീഡിയോ ഇടുമ്പോള്‍ നാട്ടുകാര്‍ പറയുന്നത് കേള്‍ക്കാന്‍ ബാധ്യസ്ഥാരണെന്നു പറയുന്നുണ്ട്. പക്ഷെ ഒരു കാര്യവുമില്ലാതെ ആളുകളെ തെറി വിളിക്കുന്നവര്‍ ഇതൊരു അവസരമാക്കിയെടുക്കുകയാണ്. ചീത്ത വിളിക്കുന്നതാണ് മോശം. ഈ വിവാദം തന്നെ അങ്ങനെ വിഷമിപ്പിച്ചിട്ടില്ല. പക്ഷെ വീട്ടുകാരെ പറഞ്ഞാല്‍ തീര്‍ച്ചയായും കൊള്ളും. വീട്ടിലിരിക്കുന്നവരെ അനാവശ്യം പറയേണ്ടതില്ല. ആരൊക്കെ എന്തൊക്കെ കാണിക്കുന്നു, ഒരു സൈഡില്‍ കൂടി ആരേയും വേദനിപ്പിക്കാതെ പോകുന്ന തന്നെ എന്തിന് ആക്രമിക്കുന്നു? സൈബര്‍ സ്‌പേസ് കുറേക്കൂടി കനിവുള്ളൊരു ഇടമാക്കാന്‍ സാധിക്കണം എന്നും വീഡിയോയിൽ കൂടി അഭിരാമി സുരേഷ് ചൂണ്ടി കാണിക്കുന്നു.

Devika Rahul

Recent Posts

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

27 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

34 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

52 mins ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago

സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…

1 hour ago