ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭിരാമി സുരേഷ്. ഇപ്പോഴിതാ അഭിരാമിയുടെ പിറന്നാള്‍ ദിനം വളരെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് അമൃത സുരേഷും കുടുംബവും.. ഇത്തവണ ആനയും ചെണ്ടമേളവും എല്ലാമായാണ് അഭിരാമിയുടെ പിറന്നാള്‍ ദിനം ഇവര്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷം നടന്നതിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്..
ഞങ്ങളെ പൊന്നോമനക്ക് ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് അമൃത സുരേഷ് ഫോട്ടോകള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.. മൂത്തമകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഗോപി സുന്ദര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്.. അമൃതയും മകള്‍ പാപ്പുവും ഗോപിസുന്ദറും ചേര്‍ന്നാണ് അഭിരാമിയുടെ ഇത്തവണത്തെ ജന്മദിനാഘോഷം പൊടിപൊടിച്ചത്.. ജീവിതത്തില്‍ എന്നും ഓര്‍ത്ത് വെയ്ക്കാന്‍ ഒരു ദിനം എന്നാണ് അഭിരാമി ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചത്.. ആനപ്പുറത്ത് അഭിരാമിയുടെ ഫോട്ടോ പതിപ്പിച്ച് ജന്മദിനാശംസകള് എഴുതിയ ബോര്‍ഡും വെച്ചിരുന്നു.
ഒപ്പം ചെണ്ടമേളവുമൊക്കെയായി കേക്ക് മുറിച്ചാണ് അഭിരാമി ഈ സന്തോഷ നിമിഷം ആഘോഷിച്ചത്. സഹോദരിക്ക് വേണ്ടി ഇതെല്ലാം സാധ്യമാക്കി നല്‍കിയതിന് ഗോപിസുന്ദറിന് നന്ദിയും സ്നേഹവും അമൃത അറിയിക്കുന്നു..നിരവധിപ്പേരാണ് അഭിരാമിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. അതേസമയം, സോഷ്യല്‍ മീഡിയ വഴി ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കുടുംബമാണ് അമൃതയുടേത്. നടന് ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഇപ്പോള്‍ ഗോപിസുന്ദര്‍ തന്റെ ജീവിത
പങ്കാളിയായത് വരെയുള്ള സമയങ്ങളില്‍ ഒരുപാട് വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്നിരുന്നു.. മോശം കമന്റുകളുടെ പേരില്‍ ഈ കുടുംബം ഒന്നാകെ വിഷമം അനുഭവിച്ചിരുന്നു., ഇതിനിടെ തനിക്കും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് എതിരെ അഭിരാമി രംഗത്ത് വന്നിരുന്നു. ഇനി വരുന്ന എല്ലാ സൈബര്‍ ആക്രമണങ്ങളേയും നിയമപരമായി തന്നെ നേരിടും ഒരുപാട് സഹിച്ചു എന്നാണ് ഇവര്‍ അറിയിച്ചത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…