സത്യം സ്വർണ്ണ പാത്രമിട്ട് മൂടിയാലും പുറത്തുവരും!  നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ; ചുട്ട മറുപടിയുമായി അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടൻ ബാലയെ പ്രണയിച്ച് വിവാഹം കഴിച്ച അമൃത സുരേഷ് കുറക്കാത്ത വർഷങ്ങൾക്ക് മുൻപ് വിവാഹ മോചിതയായി മകൾക്കൊപ്പം കഴിയുകയാണ്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം കുറേക്കാലം ഒരുമിച്ചു ജീവിച്ചു പിരിഞ്ഞു. ഇതേ തുടർന്ന് അമൃതയ്ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോൾ പ്രതികരണവുമായി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി സുരേഷ്. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി. ചേച്ചിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയ്‌ക്കെതിരെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് സൈബർ ഇടങ്ങളിൽ നിന്നും ഉണ്ടാകുന്നത്. അമൃതയുടെ മുൻഭർത്താവും നടനുമായ ബാല രണ്ടാമതൊരു വിവാഹം കഴിച്ച് പോയിട്ടും അടുത്തിടെ അമൃതയെക്കുറിച്ചു ബാല നടത്തിയ ചില പരാമർശങ്ങളും തുറന്നുപറച്ചിലുകളുമാണ് ഇതിനു കാരണം. ബാലയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും നിരവധി യുട്യൂബ് ചാനലുകള്‍‍ വാര്‍ത്തകള്‍ നൽകുന്നുണ്ട്. വിവാഹമോചനത്തിന്‍റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നും തന്‍റെ സഹോദരിയെ മൂന്നാംകിടക്കാരി ആക്കുന്ന പ്രവൃത്തിയാണ് ചിലർ നടത്തുന്നതെന്നും അഭിരാമി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്‍റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടല്‍ വേദനിപ്പിക്കുന്നുവെന്നും അഭിരാമി പറഞ്ഞു. എന്നിട്ടും സൈബർ ആക്രമങ്ങൾക്കും ചർച്ചകൾക്കും അവസാനമില്ലാതായതോടെ വീണ്ടും മൂർച്ചയേറിയ പ്രതികരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഗായിക പങ്കുവെച്ച പുതിയ കുറിപ്പും വൈറലാവുകയാണ്. കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽ മാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ. പക്ഷേ ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും. സത്യം സ്വർണപാത്രമിട്ടു മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്. പക്ഷേ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കിൽ നാളെ വേദനിക്കും. ആമേൻ എന്നാണ് അഭിരാമി സുരേഷ് കുറിച്ചത്. അഭിരാമിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

തനിക്ക് പിന്തുണ പ്രഖ്യാപിച്ചവരോടും വിമർശിച്ചവരോടുമൊക്കെ ഗായിക കമന്റിലൂടെ പ്രതികരിക്കുന്നുമുണ്ട്. വിമർശകർക്ക് ചുട്ട മറുപടിയാണ് അഭിരാമി നൽകുന്നത്. എല്ലാ പ്രശ്നവും സോഷ്യൽ മീഡിയയിൽ ഇട്ട് ചർച്ച ചെയ്തിട്ട് പരിഹാരം കിട്ടുന്നുണ്ടോ എന്ന് ചോദിച്ച ആളോട് ഇത് തന്റെ ഡിഫൻസ് മെക്കാനിസം ആണെന്നാണ് അഭിരാമി നൽകിയ മറുപടി. ഇവിടെ വെറുതെയിരുന്ന് സംസാരിച്ചവൾ അല്ല താനെന്നും അഭിരാമി പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാല രംഗത്തെത്തിയത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചിതരായത് എന്നുമായിരുന്നു ബാലയുടെ ആരോപണം. മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ഈ പരാമർശം വലിയ ചർച്ചയായി മാറിയിരുന്നു. നിരവധി പേർ ബാലയെ വിമർശിച്ചും രംഗത്തെത്തുണ്ടായി. വിവാഹമോചനം കഴിഞ്ഞ് ഇത്രവർഷം കഴിഞ്ഞിട്ടും ആദ്യ ഭാര്യയെ വെറുതെ വിടാതെ, അനാവശ്യ ആരോപണങ്ങൾ നടത്തുന്നത് എന്തിനാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. അതേസമയം നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി സുരേഷ് തിളങ്ങിയിട്ടുണ്ട്. എന്നാൽ അമൃതയ്‌ക്കൊപ്പം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പേർക്ക് സുപരിചിതയായി മാറുന്നത്. ഇരുവരും ഒന്നിച്ചു നടത്തിയിരുന്ന യൂട്യൂബ് ചാനലുംസംഗീത ബാന്റുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago