അഭിനയത്തോട് വലിയ താല്പര്യം ആയിരുന്നു എന്നാൽ അത് നടന്നില്ല! അതുപേക്ഷിക്കാനൊരു കാരണമുണ്ട്, അഭിരാമി

നിരവധി ആരാധകരുള്ള ഗായികമാരാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും, ഇപ്പോൾ അഭിരാമി സുരേഷ് തനിക്ക് അഭിനയം വലിയ ഇഷ്ട്ടമായിരുന്നു എന്നും എന്നാൽ അത് ഉപേക്ഷിക്കേണ്ടി വന്നു എന്നും തുറന്നു പറയുകയാണ്. തനിക്ക് മൂന്നുനാലു വയസുമുതൽ അഭിനയിക്കാൻ വളരെ ഇഷ്ട്ടമായിരുന്നു, അതിനു വേണ്ടി ആക്ടിങ് ഡിപ്ലോമ വരെ പഠിച്ചിരുന്നു, എന്നാൽ കുറച്ചു വ്യകതിപരമായ കാരണങ്ങൾ കൊണ്ട് അഭിനയം ഉപേക്ഷിക്കേണ്ടി വന്നു, അഭിരാമി പറയുന്നു.

എനിക്ക് ഇഷ്ട്ടപെട്ട കുറച്ചു കഥപാത്രങ്ങൾ ഉണ്ട് എന്നാൽ അവ ഒന്നും തന്നെ തേടിയെത്തിയില്ല, പിന്നെ എനിക്ക് താടിയുടെ പ്രശ്നം ഉള്ളതുകൊണ്ട് അഭിനയത്തെ അത് ബാധിക്കുമെന്ന് തോന്നിയിരുന്നു, എനിക്ക് ഈഗോയെക്കാൾ കൂടുതൽ മാനാഭിമാനത്തിനെ വില കൊടുക്കുന്ന ആളാണ് താൻ, അതാണ് പിന്നെ അഭിനയം ഉപേക്ഷിച്ചതും, എങ്കിലും നല്ല വേഷം ലഭിച്ചാൽ ഇനിയും അഭിനയിക്കും അഭിരാമി പറയുന്നു.

എന്റെ പ്രതീക്ഷകൾക്കൊത്തു ഫിലിം ഇൻഡസ്ടറിയിൽ ഇല്ലാതെ വന്നപ്പോളാണ് അഭിനയം വേണ്ടാന്നു വെച്ചത്,അതുപോലെ താൻ കഷ്ടപ്പെട്ട് അഭിനയിച്ചു കഴിയുമ്പോൾ അതും ഇതുമൊക്കെ പറഞ്ഞുപിടിപ്പിക്കും അതെന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്, അതുകൊണ്ടാണ് അഭിനയം എന്നാ ആഗ്രഹം താൻ ഉപേക്ഷിച്ചത് അഭിരാമി പറയുന്നു.

Suji