‘മക്കളേ..അമ്മ വന്നൂട്ടോ..അമ്മ വന്നു. വിഷമിക്കണ്ട’!! അഭിഷേകിന് സ്‌നേഹചുംബനം നല്‍കി അപ്‌സരയുടെ അമ്മ

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സ് ആവേശകരമായി മുന്നേറുകയാണ്. ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ശ്രദ്ധേയ മത്സരാര്‍ഥിയാണ് നടനും മോഡലുമായ അഭിഷേക് ശ്രീകുമാര്‍. ഇക്കഴിഞ്ഞ മദേഴ്‌സ് ഡേ അഭിഷേകിന്റെ ഇമേജ് മാറ്റിമറിച്ചു. ഒരു തരത്തില്‍ പറഞ്ഞാല്‍ അഭിഷേകിന് വേണ്ടിയൊരുക്കിയത് പോലെയായിരുന്നു മദേഴ്‌സ് ഡേ എപ്പിസോഡ്.

കുഞ്ഞുനാളില്‍ നഷ്ടപ്പെട്ടുപോയ അമ്മയ്ക്കായിരുന്നു അഭിഷേക് വികാരഭരിതമായ കത്തെഴുതിയത്. ഷോയിലൊരിടത്തും അമ്മയെ കുറിച്ച് അഭിഷേക് പറഞ്ഞിട്ടില്ല. അമ്മയുടെ പേരില്‍ തനിക്ക് സിംപതി വേണ്ടെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ നടക്കുന്ന ഫാമിലി വീക്കിലും ഏറെ ശ്രദ്ധ നേടുന്നത് അഭിഷേകാണ്. മത്സാര്‍ഥികളുടെയെല്ലാം വീട്ടുകാരെത്തിയിരുന്നു. മറ്റുള്ളവരുടെ വീട്ടുകാര്‍ വരുമ്പോള്‍ അഭിഷേക് നോക്കി നില്‍ക്കുന്നതുമായ വീഡിയോകളും ഫോട്ടോകളുമെല്ലാം വൈറല്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അപ്‌സരയുടെ അമ്മ എത്തിയിരുന്നു.

അപ്‌സരയുടെ അമ്മ വന്നപ്പോഴേ അഭിഷേകിനെ കെട്ടിപ്പിടിക്കുന്നുണ്ട്, ‘മക്കളേ..അമ്മ വന്നൂട്ടോ.. അമ്മ വന്നു. വിഷമിക്കണ്ട..അമ്മ എല്ലാ മക്കള്‍ക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട്’, എന്ന് അമ്മ പറയുന്നുണ്ട്. അഭിഷേകിനെ കെട്ടിപ്പിടിച്ച് ഉമ്മയും നല്‍കുന്നുണ്ട്. ആരാധകരെയും ഏറെ സന്തോഷിപ്പിച്ച നിമിഷമായിരുന്നു അത്. പിന്നാലെ സര്‍പ്രൈസായി അപ്‌സരുടെ ഭര്‍ത്താവ് ആല്‍ബിയും എത്തിയിരുന്നു.

എന്നിരുന്നാലും, മാതൃദിന സ്പെഷ്യല്‍ എപ്പിസോഡിനിടെ ഹൃദയസ്പര്‍ശിയായ ഒരു ആദരാഞ്ജലിയായി, അഭിഷേക് തന്റെ മൗനം വെടിഞ്ഞ് തന്റെ പ്രിയപ്പെട്ട അമ്മയ്ക്കായി ആഴത്തിലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ തീരുമാനിച്ചു. വികാരാധീനമായ ഒരു കത്തില്‍, അദ്ദേഹം തന്റെ ഹൃദയം പകര്‍ന്നു,

‘ഇത് എന്റെ അമ്മയ്ക്കുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും കത്ത് ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്റെ വികാരം ആരോടും പ്രകടിപ്പിക്കുന്ന ഒരാളല്ല ഞാന്‍. എനിക്ക് സഹതാപം ഇഷ്ടമല്ല. എന്നോട് ശത്രുത കാണിച്ചോളൂ, പക്ഷേ സഹതാപം വേണ്ട. പ്രിയപ്പെട്ട അമ്മയുടെ ഓര്‍മ്മകള്‍ ഓര്‍ത്തു കൊണ്ട് അഭിഷേക് കുട്ടിക്കാലം മുതലുള്ള ഹൃദ്യമായ കഥ പങ്കുവെച്ചു, ‘അമ്മയെക്കുറിച്ച് അവസാനമായി ഓര്‍മ്മ വരുന്നത് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ടീവി ഓഫ് ചെയ്ത് പഠിക്കാന്‍ പോകണമെന്ന് അമ്മ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ ഓര്‍മ്മകളില്‍ അമ്മ വാഷ്ബേസിനിലേക്ക് ഓടുന്നതും രക്തം ഛര്‍ദ്ദിക്കുന്നതും വീല്‍ചെയറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഒടുവില്‍ അവളുടെ ശരീരം ഒരു വെളുത്ത തുണിയില്‍ പൊതിഞ്ഞതുമാണെന്നും അഭിഷേക് ഹൃദയം നിറയ്ക്കുന്ന കത്തില്‍ പറഞ്ഞിരുന്നു.