ജയറാമിന് പിറന്നാള്‍ സമ്മാനവുമായി ഓസ്ലര് സിനിമ ടീം. ഇന്നിതാ 58ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ജയറാം. താരങ്ങളും മക്കളുമെല്ലാം ജയറാമിന് പിറന്നാള്‍ ആശംസ നേരുന്നുണ്ട്. ജയറാമിന് പിറന്നാള്‍ സമ്മാനമായി ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
നിഗൂഢത നിറഞ്ഞ കണ്ണുമായി നോക്കുന്ന ജയറാമാണ് പോസ്റ്ററിലുള്ളത്. ജയറാം പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അബ്രഹാം ഓസ്ലറായിട്ട് ചിത്രത്തില്‍ എത്തുന്നത്. നടന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രമായിരിക്കും അബ്രഹാം ഓസ്ലര് എന്നാണ് ആരാധക പ്രതീക്ഷ.
2024 ജനുവരി 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. താടിയും മുടിയും നരച്ച് അല്‍പ്പം പ്രായം തോന്നിപ്പിക്കുന്ന ലുക്കിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സൂപ്പര്‍ഹിറ്റ് ചിത്രമായ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അബ്രഹാം ഓസ്ലര്’. മെഡിക്കല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ്. ഏറെ ദുരൂഹതകളും സസ്പെന്‍സുമൊക്കെ നിറയുന്ന ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. ഒരു കൊലക്കേസ് അന്വേഷണമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തില്‍ അര്ജുന് അശോകന്, ജഗദീഷ്, ദിലീഷ് പോത്തന്, അനശ്വര രാജന്, സെന്തില്‍ കൃഷ്ണ, അര്ജുന് നന്ദകുമാര്‍, ആര്യ സലിം, അസീം ജമാല്‍ തുടങ്ങിയ വലിയ താരനിരയും പ്രധാന വേഷങ്ങളിലെത്തുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…