ഓസ്‍ലറിൽ മമ്മൂട്ടി ഉണ്ടെന്ന് ഉറപ്പിച്ച് ആരാധകർ; എങ്ങനെയെന്നല്ലേ, വമ്പൻ സർപ്രൈസ് പുറത്ത്

അബ്രഹാം ഓസ്‍ലറിലൂടെ ജയറാമിന്റെ വമ്പൻ തിരിച്ച് വരവ് ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലർ. മെഡിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്തും. ജയറാം ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായ വിവരം അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്. യു/എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 2 മണിക്കൂർ 24 മിനിറ്റാണ് ഓസ്‍ലറിന്റെ ദൈർഘ്യം. ചിത്രത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെയും വിവിധ ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകൾ കാണികൾക്ക് സ്വന്തമാക്കാവുന്നതാണ്.

ചിത്രത്തിന്റെ ട്രെയ്ലറിൽ മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം ഉണ്ടായിരുന്നു. ഓസ്‍ലറിൽ മമ്മൂട്ടി ഉണ്ടോ എന്ന ചർച്ചകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് പ്രമോഷൻ അഭിമുഖങ്ങളിൽ ചോദ്യങ്ങൾ ഉയർന്നെങ്കിലും അണിയറ പ്രവർത്തകർ ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷേ, ഓസ്‍ലറിന്റെ പോസ്റ്റർ മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് പങ്കുവച്ചിതിന് പിന്നാലെ ആരാധകർ മമ്മൂട്ടി ഉണ്ടെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ്. എന്തായാലും താരം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ജനുവരി പതിനൊന്നോടെ ഉറപ്പാകും.

വമ്പൻ ഹിറ്റായി മാറിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ചർച്ചയായി കഴിഞ്ഞ ചിത്രമാണ് ഓസ്‍ലർ. ഫാമിലി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഓസ്‍ലറിൽ എത്തുന്നത്. ഒരു ഡാർക്ക് ത്രില്ലറിൽ ജയറാം അഭിനയിക്കുന്നതും ആദ്യമായാണ്.
അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന താരങ്ങളാണ്. ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.

Ajay

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

59 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago