‘നേരി’നെയും മറികടന്ന് ‘ഓസ്ലർ’ കുതിക്കുന്നു; 150 എക്സ്ട്രാ ഷോകൾ കൂടി

ജയറാ൦  വീണ്ടും  തിരിച്ചുവന്ന    മിഥുൻ മാനുവൽ തോമസ് സമ്മാനിച്ച  പുതിയ ചിത്രം ആണ് ‘അബ്രഹാം ഓസ്ലർ’ . മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തുമെന്ന സൂചന കൂടി എത്തിയതോടെ ഈ വര്‍ഷം മലയാളികള്‍ ഏറ്റവും കാത്തിരിക്കുന്ന റിലീസുകളിലൊന്നായി ചിത്രം കാണപ്പെട്ടു. അതേസമയം അതിഥിവേഷമെങ്കിലും പ്രമേയത്തിൽ കേന്ദ്ര സ്ഥാനത്തുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ അലക്സാണ്ടര്‍.  2023ല്‍ നിര്‍ത്തിയ ഇടത്ത് നിന്ന് മമ്മൂട്ടി ആരംഭിച്ചിരിക്കുകയാണ് എന്നാണു  ആരധകർ പറയുന്നത് .  ജയറാമാണ് ചിത്രത്തില്‍ നായകന്‍ എങ്കിലും  മമ്മൂട്ടിയുടെ ചിത്രത്തിലെ അതിഥി വേഷം എബ്രഹാം ഓസ്ലറിന്റെ വിജയത്തില്‍ നിര്‍ണായകമായിരിക്കുകയാണ്. വളരെ സര്‍പ്രൈസായി അണിയറപ്രവര്‍ത്തകര്‍ വെച്ചിരുന്ന റോളാണിത്. കരുതിവെച്ച ആ  സസ്‌പെന്‍സ് ഒട്ടും പാഴായില്ല എന്ന് വേണം പറയാൻ. പ്രേക്ഷകനെ ചിത്രവുമായി അടുപ്പിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രം തന്നെയാണ് . ആരും  പ്രതീക്ഷിക്കാത്ത റോളാണ് ഇതെന്ന് പ്രേക്ഷകര്‍ പറയുന്നു. ഈ വര്‍ഷവും മികവോടെ തുടങ്ങാന്‍ ഓസ്ലർ   മമ്മൂട്ടിയെ ഇത് സഹായിച്ചിരിക്കുകയാണ്.  അതേസമയം മമ്മൂട്ടി സാന്നിധ്യം ഓസ്ലറിനെ വലിയ നേട്ടത്തിലേക്ക് നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ചിത്രം മമ്മൂട്ടിയുടെ കൂടി സ്വന്തമായി കഴിഞ്ഞു.

എന്തായാലും  ചിത്രം ഇപ്പോൾ നല്ല  പ്രതികരണമാണ് ആദ്യ ദിനത്തില്‍ നേടിയിരിക്കുന്നത്.പുറത്തെത്തിയ ആദ്യ സൂചനകള്‍ അനുസരിച്ച് മികച്ച ഓപണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ചിത്രം കോടികളാണ് കേരളത്തില്‍ നിന്ന് വാരിയത്. മമ്മൂട്ടി ഇഫക്ടാണ് ചിത്രത്തില്‍ പ്രകടമായിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ കേരള ബോക്‌സോഫീസില്‍ നിന്ന് ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ട്.  2.8 കോടിയാണ് കളക്ട് ചെയ്തതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപകാലത്ത് എന്ന് മാത്രമല്ല  ഒരു ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിത്. ജയറാമിന്റെ ഒരു നല്ല തിരിച്ചുവരവായും ഇതിനെ വിശേഷിപ്പിക്കാം. ജയറാമിന് കരിയറില്‍ ഇത്ര വലിയ ഓപ്പണിംഗ് ഇതിന് മുമ്പ് ലഭിച്ചിരുന്നില്ല. ആദ്യ ദിനത്തില്‍ വൈകീട്ടത്തെയും രാത്രിയിലെയും ഷോകള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

42.86 ആയിരുന്നു മോണിംഗ് ഷോകളുടെ ഒക്ക്യുപ്പെന്‍സി. നൂണ്‍ ഷോകള്‍ക്ക് ഇത് 34.89 ശതമാനമായിരുന്നു. വൈകീട്ടത്തെ ഷോകള്‍ക്ക് 52.83 ശതമാനും, നൈറ്റ് ഷോകള്‍ക്ക് 72.81 ശതമാനവും ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തി.   ചിത്രത്തിനുണ്ടായിരുന്ന ഈ  പ്രീ റിലീസ് ഹൈപ്പ് എത്രയെന്ന് വ്യക്തമാക്കുന്നതായിരുന്നു തിയറ്ററുകളില്‍ റിലീസ് ദിനത്തില്‍ ലഭിച്ച പ്രതികരണം.  അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ മികച്ച ഓപണിംഗ് നേടാന്‍ സാധിച്ച ചിത്രം അഡീഷണല്‍ ഷോകളുടെ എണ്ണത്തിലും വന്‍ നേട്ടമാണ് റിലീസ് ദിനത്തില്‍ ഉണ്ടാക്കിയത്. കേരളത്തില്‍ എമ്പാടുമായി 150 ല്‍ അധികം എക്സ്ട്രാ ഷോകളാണ് ഇന്നലെ ഉണ്ടായിരുന്നത് . ഇതില്‍ പലതും അര്‍ധരാത്രിക്ക് ശേഷമായിരുന്നു. മലയാളത്തില്‍ സമീപകാലത്തെ ഹിറ്റ് ആയ  മോഹന്‍ലാല്‍ നായകനായ നേരത്തിന്‍റെ ആദ്യദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്‍ലര്‍ മറികടന്നിട്ടുണ്ട്. 130 ല്‍ അധികം എക്സ്ട്രാ ഷോകളാണ് നേര് കേരളത്തില്‍ അങ്ങോളമിങ്ങോളം റിലീസ് ദിനത്തില്‍ നേടിയിരുന്നത്.  ജയറാമിന്‍റെ അബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. വ്യക്തിജീവിതത്തില്‍ ചില ട്രാജഡികളൊക്കെ നേരിടേണ്ടിവന്നിട്ടുള്ള അദ്ദേഹം വിഷാദരോഗിയാണ്. അങ്ങനെയുള്ള ഓസ്‍ലറിന് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നതും അതിന്‍റെ അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ, ജഗദീഷ്, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, സായ് കുമാര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Sreekumar

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

4 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

8 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

15 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

21 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

29 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

45 mins ago