‘അഞ്ചാം പാതിര’ എന്ന ചിത്രത്തിന് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അബ്രഹാം ഓസ്ലര്’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അബ്രഹാം ഓസ്ലര് എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. നേരമ്പോക്കിന്റെ ബാനറില്‍ മിഥുനും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ അതിഥിവേഷം ചിത്രത്തിന് ഗുണകരമായി. ഇപ്പോഴിതാ ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ എങ്ങനെയുണ്ടായി എന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ജയറാം കാറില്‍ നിന്നും ഇറങ്ങുന്നത് മുതല്‍ മമ്മൂട്ടിയുടെ ഇന്‍ട്രോ വരെ എങ്ങനെ എടുത്തുവെന്ന് വീഡിയോയില്‍ ഉണ്ട്. റിലീസ് ചെയ്ത് ചിത്രം രണ്ടാം വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍ 3.10 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഇതോടെ 11 ദിവസത്തെ കേരള ഗ്രോസ് 18.36 കോടി വരും. ഒരു ജയറാം ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.
2024 ലെ ആദ്യ ഹിറ്റ് ആയും ജയറാമിന്റെ തിരിച്ചുവരവായുമൊക്കെ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ ഓസ്ലര് കളക്ഷനെ വിലയിരുത്തുന്നുണ്ട്. വ്യക്തിജീവിതത്തില്‍ ചില കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള പൊലീസ് ഓഫീസറാണ് ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രം.
വിഷാദരോഗിയാണ് അദ്ദേഹം. ഇയാള്‍ക്ക് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നിടത്താണ് അബ്രഹാം ഓസ്ലര് കഥ പറഞ്ഞുതുടങ്ങുന്നത്. മമ്മൂട്ടിയുടെ അതിഥിവേഷത്തിനും തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ജയറാമും മമ്മൂട്ടിയും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. അണിയറക്കാര്‍ പറയാതെ കാത്തുവച്ച സര്‍പ്രൈസും മമ്മൂട്ടിയുടെ ഈ ഗസ്റ്റ് റോള്‍ ആയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…