ധ്യാന്‍ ശ്രീനിവാസന് ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പിന്റെ ചിത്രീകരണത്തിനിടെ വാഹനാപകടം. തൊടുപുഴയില്‍ ആണ് ചിത്രീകരണം നടക്കുന്നത്. നടന് ചെമ്പില്‍ അശോകന്, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ആരുടേയും പരിക്കുകള്‍ സാരമുള്ളതല്ല.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്മുഖന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. എ.ടി.എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെന്‍സിന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാല്‍. കെ. എന്‍ ശിവന്കുട്ടന് കഥയെഴുതി മൈന ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു.
ചാവേര്‍പ്പട എന്ന ചിത്രത്തിന് ശേഷം ശിവന് കുട്ടനും ജസ്പാല്‍ ഷണ്മുഖവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഗ്രാമത്തിലെ എം എ, ബിഎഡ് എടുത്ത ജോസ് എന്ന വ്യക്തി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ജോലിക്കായി കയറുന്നു. ഇയാളുടെ നാട്ടില്‍ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്, രാജേഷ് പറവൂര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
തിരക്കഥ -വിജു രാമചന്ദ്രന്, ഛായാഗ്രഹണം -അശ്വഘോഷന്‍, സംഗീതം -ബിജിബാല്‍, വരികള്‍ -സന്തോഷ് വര്‍മ്മ, സാബു ആരക്കുഴ. എഡിറ്റര്‍ -കപില്‍ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനര്‍ -ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ കണ്ട്രോളര് -വിനോദ് പറവൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -സിറില്‍ കെ ജെയിംസ്, റിയ രഞ്ജു. ആര്‍ട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാര്‍ എടപ്പാള്‍, മേക്കപ്പ് -രാജീവ് അങ്കമാലി, സ്റ്റില്‍സ് -ശ്രീനി മഞ്ചേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ജയരാജ്, അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് ഓയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, പി ആര് ഓ -മഞ്ജു ഗോപിനാഥ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…