Categories: News

ആദ്യ ദിവസം തന്നെ എന്റെ പ്രായം പോലും നോക്കാതെ എല്ലാവരും എന്നെ ചീത്ത വിളിച്ചു!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. അച്ചു സുഗദ് ആണ് പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്നു ചേട്ടന്മാരുടെ ഇളയ അനുജനായി ആണ് അച്ചു എത്തുന്നത്. ഇപ്പോൾ ആദ്യ കാലങ്ങളിൽ താൻ നേരിട്ട അവഗണനകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അച്ചു.

ചെറുപ്പം മുതൽ മനസ്സിൽ കൊണ്ട് നടന്ന മോഹം ആണ് നടൻ ആകണം എന്നത്. അതിനായി പലരോടും അവസരം ചോദിച്ചു. എന്നാൽ പലരും പണം ചോദിച്ചു. മറ്റ് ചിലർ മാനസികമായി തളർത്തുകയും ആണ് ചെയ്തത്. അപ്പോഴാണ് ഒരിക്കൽ ഞാൻ ദിലീപ് ഏട്ടന്റെ ഒരു ഇന്റർവ്യൂ കണ്ടത്. അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് താൻ ആദ്യം വരുന്നത് എന്നും അതിനു ശേഷമാണ് നടനായതെന്നും  ദിലീപേട്ടൻ പറഞ്ഞത് ഞാൻ കണ്ടു. അപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ആകണമെന്ന മോഹം എനിക്കും ഉണ്ടായി. കാരണം അങ്ങനെ സിനിമയിൽ എത്താൻ വേണ്ടി. അങ്ങനെ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി അവസരം ലഭിച്ചു. അന്ന് എനിക്ക് പത്തൊൻപത് വയസ്സായിരുന്നു പറയാം.

achu sugandh about swanthanam

എന്നാൽ ഞാൻ തുടക്കക്കാരൻ ആണെന്നോ എന്റെ പ്രായം പോലും പരിഗണിക്കാതെ ആ ലൊക്കേഷനിൽ പലരും എന്നെ ചീത്ത വിളിച്ചു. അന്ന് രാത്രി ഞാൻ ഒരുപാട് കരഞ്ഞു. കാരണം ജോലി തുടങ്ങിയ ആദ്യ ദിവസം തന്നെയാണ് യാധൊരു പരിഗണനയും ലഭിക്കാതെ എനിക്ക് ചീത്ത വിളി കിട്ടിയത്. മറ്റൊരു സംഭവവും ആ ലൊകേഷനിൽ വെച്ച് ഉണ്ടായി. അത്യാവശ്യം അറിയപ്പെടുന്ന ഒരു നായക നടനെ ഞാൻ സെറ്റിൽ വെച്ച് പരിചയപെട്ടു. അഭിനയമാണ് മോഹമെന്നൊക്കെ ഞാൻ സംസാരിക്കുന്നതിനിടയിൽ അദ്ദേഹത്തിനോട് പറഞ്ഞു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ കോസ്റ്യൂമർ ചേട്ടൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു നീ എന്തിനാ ഇങ്ങനെയുള്ള കാര്യങ്ങൾ അവരോടൊക്കെ പറയുന്നത്, അത് പറഞ്ഞിട്ട് നീ പോയപ്പോൾ അയാൾ നിന്നെ പരസ്യമായി പുശ്ചിച്ചന്നും ഈ മുഖം കൊണ്ടാണ് അവൻ അഭിനയിക്കാൻ നടക്കുന്നത് എന്നൊക്കെ മറ്റുള്ളവരോട് പറഞ്ഞു കളിയാക്കി ചിരിച്ചെന്നുമൊക്കെ. അത് കേട്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ പൊട്ടിക്കരഞ്ഞുവെന്നും അച്ചു പറഞ്ഞു.

 

Sreekumar R