പുലര്‍ച്ചെ ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായെത്തിയ സന്ദര്‍ശകനെ കണ്ട് ഞെട്ടി നാട്ടുകാര്‍; അജിതിന്റെ പാലക്കാട് ക്ഷേത്ര ദര്‍ശനം

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് തമിഴ് നടന്‍ അജിത്തിനെ. ഇപ്പോഴിതാ താരം കേരളത്തിലെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പാലക്കാട് പെരുവമ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ആയുര്‍വേദ ചികിത്സയ്ക്ക് ആയി പാലക്കാട് ഗുരുകൃപയില്‍ എത്തിയ താരം ക്ഷേത്രത്തിലും ദര്‍ശനം നടത്തുകയായിരുന്നു. മുണ്ടും മേല്‍മുണ്ടും അണിഞ്ഞാണ് അജിത് ക്ഷേത്രത്തിലെത്തിയത്. പുലര്‍ച്ചെ അപ്രതീക്ഷിതമായെത്തിയ സന്ദര്‍ശകനെ കണ്ട ഞെട്ടലിലാണ് ഭാരവാഹികളും നാട്ടുകാരുമെല്ലാം. പുലര്‍ച്ചെ 4.30 ന് എത്തിയ അദ്ദേഹം തൊഴുത് വഴിപാടുകള്‍ നേര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ ഭാരവാഹികളോടൊപ്പവും വിവരമറിഞ്ഞെത്തിയ അയല്‍വാസികളോടൊത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തതിനുശേഷം 5 മണിയോടെ മടങ്ങി.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന എകെ 62 എന്ന ചിത്രത്തിലാണ് നടന്‍ അടുത്തതായി അഭിനയിക്കുന്നത്. വിഘ്‌നേഷ് ശിവനുമൊത്ത് അജിത് ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2023ല്‍ ആണ് ചിത്രം തിയേറ്ററുകളിലെത്തുക. താരത്തിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ‘വലിമൈ’ ബോക്സോഫീസില്‍ വന്‍ വിജയമാണ് സ്വന്തമാക്കിയത്.

Gargi

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

6 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 hours ago