ദിക്ഷയ്ക്ക് ആഗ്രഹമുള്ളിടത്തോളം പഠിക്കാം!!! കശ്മീരില്‍ കൊല്ലപ്പെട്ട സഞ്ജയ് ശര്‍മയുടെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത് അനുപം ഖേര്‍

കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡ്
സഞ്ജയ് ശര്‍മയുടെ കുടുബത്തിന് സഹായ ഹസ്തവുമായി ബോളിവുഡ് നടന്‍ അനുപം ഖേര്‍. സഞ്ജയ് ശര്‍മയുടെ മകള്‍ ദിക്ഷയുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്നും നടന്‍ അറിയിച്ചു. ദിക്ഷയുടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതായി നടന്‍ അറിയിച്ചു. ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറ എന്ന സംഘടനയോടാണ് അനുപം ഖേര്‍ വെളിപ്പെടുത്തിയത്.

സഞ്ജയ് ശര്‍മ കൊല്ലപ്പെട്ടതിന് ശേഷം ഏഴ് വയസുകാരിയായ മകള്‍ ദിക്ഷയുടെ നൊമ്പരപ്പെടുത്തുന്ന ചിത്രം സോഷ്യലിടത്ത് വൈറലായിരുന്നു. കുഞ്ഞിന്റെ ഫോട്ടോ വൈറലായതിന് പിന്നാലെയാണ് നടന്‍ സഹായ ഹസ്തവുമായി എത്തിയത്. ദിക്ഷയ്ക്ക് ആഗ്രഹിക്കുന്നിടത്തോളം വരെ പഠിക്കാം, അതിന്റെ ചെലവുകള്‍ എല്ലാം താന്‍ വഹിച്ചോളാമെന്നും അനുപം ഖേര്‍ സംഘടനയോട് വ്യക്തമാക്കി.

ബാങ്കിന്റെ എടിഎം സെക്യുരിറ്റിയായിരുന്നു സഞ്ജയ് ശര്‍മ. ഞായറാഴ്ച രാവിലെ ചന്തയില്‍ നിന്ന് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു അദ്ദേഹത്തിന് നേരെ തീവ്രവാദികളുടെ ആക്രമണം.

‘ദ വാക്‌സിന്‍ വാര്‍’ എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ വാക്‌സിന്‍ വാര്‍’. അനുപം ഖേര്‍ അഭിനയിക്കുന്ന മൂന്നൂറ്റിയമ്പത്തി നാലാമത്തെ ചിത്രമാണ് ‘ദ വാക്‌സിന്‍ വാര്‍’.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago