പറയാതിരിക്കാൻ പറ്റില്ല, വിൻസി വേറെ ലെവൽ പെർഫോമൻസ്!!

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് രേഖ. വിൻസി അലോഷ്യസും ഉണ്ണി ലാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ജിതിൻ ഐസക് തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ അശ്വിൻ.


രേഖ കണ്ടും കിടിലൻ പടമാണെന്നും ഉണ്ണി ലാലു ഒരു സുഹൃത് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നവെന്നും വിൻസി വേറെ ലെവൽ പെർഫോമൻസെന്നാണ് അശ്വിൻ പറഞ്ഞത്. ” രേഖ കണ്ടു കിടിലൻ പടം. ജിതിൻ ഐസക് തോമസ് ഒരുപാടു ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ എന്ന് ആശംസിക്കുന്നു നല്ല എഴുത്ത് മികച്ച സംവിധാനം. ഉണ്ണി ലാലു ഒരു സുഹൃത് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ഇത് പോലെ ഒരു സിനിമയിൽ നീ അഭിനയിക്കുക അതിൽ നിന്റെ മാക്‌സിമം ഔട്ട്പുട് കൊടുക്കുക സൂപ്പർ അളിയാ നിന്റെ പെർഫോമൻസ് കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ കുട്ടുകാർ എല്ലാം പറഞ്ഞത് ‘ഉണ്ണി ഞെട്ടിച്ചു’ എന്നാണ്. നിന്റെ റിയൽ സ്വഭാവവും ഇതിലെ കഥാപാത്രവും തമ്മിൽ ഉള്ള വ്യത്യാസം ആണ് നിന്നിലെ നടന്റെ റേഞ്ച്. വിൻസി വേറെ ലെവൽ പെർഫോമൻസ് ഒരു സിനിമ കണ്ടു അതിലെ ലീഡ് റോൾ ചെയ്ത ആളോട് അഡ്മിറേഷൻ ഒകെ തോന്നി പോവുന്ന മൊമെന്റ്. വിൻസി നിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു” എന്നാണ് അശ്വിൻ ഫേസ് ബുക്കിൽ കുറിച്ചത്.


സിനിമയുടെ രചനയും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ ജിതിൻ തന്നെയാണ് . കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം രേഖ തിയേറ്ററുകളിൽ എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷൻസാണ്.എബ്രഹാം ജോസഫാണ് സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിർവഹിക്കുന്നു. പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥ പറയുന്ന സിനിമ ഫെബ്രുവരി 10 ന് ആണ് റിലീസ് ചെയ്തത്

 

Ajay

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

34 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago