നടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് വധു.11 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിരതായത്. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിൻ. ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ അഭിനയ രംഗത്തേക്ക് എത്തുന്നത്.
വിവാഹിതനായ വിവരം അശ്വിൻ തെന്നയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.”11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ ഒരുമൊമന്റിന് വേണ്ടി ആയിരുന്നു അങ്ങനെ ഒഫീഷ്യലി ഫേബഎന്റെ ഭാര്യ ആയി ഞാൻ അവളുടെ ഭർത്താവും, താങ്ക് ഗോഡ്” എന്നാണ് അശ്വിൻ ഫേസ്ബുക്കിൽ കുറിച്ചത്. ബുധനാഴ്ചയായിരുന്നു അശ്വിനും ഫേബയും വിവാഹിതരായത്. നടി ഗൗരി ജി. കിഷൻ, സംവിധായകൻ ജോണി ആന്റണി തുടങ്ങി സുഹൃത്തുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
അശ്വിൻ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് റിലീസ് ചെയ്ത അനുരാഗം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചനയും അശ്വിൻ ആയിരുന്നു. അശ്വിൻ ജോസ് നായകനായി അഭിനയിച്ച ‘കളർപടം’ എന്ന ഷോർട്ട് ഫിലിമും ഏറെ പ്രേക്ഷക പ്രീതി നേടിയ ഒന്നായിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…