മലയാളികളുടെ പ്രിയതാരമാണ് നടന് ബാല. ഗുരുതര കരള്‍ രോഗത്തിനെ തുടര്‍ന്ന് അത്ഭുതകരമായി ാരം ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. വീണ്ടും സിനിമയിലും സോഷ്യലിടത്തും സജീവവുമായിരിക്കുകയാണ്. ബാലയുടെ ഭാര്യ എലിസബത്തിനും ഏറെ ആരാധകരുണ്ട്.
തെന്നിന്ത്യന്‍ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ലിയോ കാണാന്‍ എത്തിയ വിശേഷമാണ് ബാല പങ്കുവച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനെ ചിത്രം കാണാന്‍ കൂട്ടാത്തതിനെ കുറിച്ച് ബാല പറയുന്നതാണ് ശ്രദ്ധേയമാകുന്നത്.
ബാല പോകുന്നിടത്ത് എല്ലാം ഭാര്യ എലിസബത്തിനെയും സാധാരണ കാണാറുണ്ട്. എന്താണ് ഭാര്യയെ കൂട്ടാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ആക്ടര്‍ ആയതുകൊണ്ട് സിനിമാ തിയേറ്ററില്‍ വന്നു, അവള് ഡോക്ടര്‍ ആയതുകൊണ്ട് ചിലപ്പോള്‍ ഓപ്പറേഷന് തിയേറ്ററിലായിരിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി.
അതേസമയം, ചിത്രത്തിനെ കുറിച്ച് ബാല പറയുന്നുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ക്ലൈമാക്സ് വരെ സംവിധായകന് ആ സസ്പെന്‍സ് കൊണ്ടു പോയി. അതാണ് സിനിമയുടെ വിജയം. ലോകേഷ് സിനിമയാണോ, വിജയ് സിനിമയാണോ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. രണ്ടുപേരുടെയും സിനിമയാണ്, രണ്ട് പേരും ലെജന്റ്സ് ആണ്. പക്ഷെ എന്തൊക്കെയായാലും ഈ സിനിമ വിജയ് ഫാന്‍സിനൊപ്പമിരുന്ന് തിയേറ്ററില്‍ തന്നെ കാണണം’ എന്നാണ് ബാല പറയുന്നത്.
വിജയ് സര് കരിയറില്‍ ഇതുവരെ ചെയ്യാത്ത, തൃഷ വിജയ് ഫാന്‍സ് ആഗ്രഹിക്കുന്ന ഒരു ബ്യട്ടിഫുള്‍ സീന്‍ ചിത്രത്തിലുണ്ട്. അത് സസ്പെന്‍സാണെന്നും ബാല പറയുന്നു. സിനിമയ്ക്ക് ഇപ്പോള്‍ നല്ല സമയമാണ്എനിക്ക് തോന്നുന്നു. പ്രൊഡ്യൂസേഴ്സിനും ഡിസ്ട്രിബ്യൂട്ടേഴ്സിനും എല്ലാം ഇപ്പോള്‍ നല്ല വരുമാനം കിട്ടുന്നുണ്ട്. ജയിലര്‍ പടം 800 കോടി കടന്നു, ജവാന് ആയിരം കോടി കടന്നു. അതുപോലെ ലിയോയും കോടികള്‍ വാരട്ടെ. അപ്പോഴാണ് സിനിമാ വ്യവസായം നിലനില്‍ക്കുന്നത് എന്നും ബാല പറഞ്ഞു.
.
വിജയിയുടെ കരിയറിലെ പുതിയ റെക്കോര്‍ഡാണ് ലിയോ തീര്‍ത്തിരിക്കുന്നത്. തൃഷയും വിജയയും ഒന്നിച്ചെത്തിയതും ആരാധക പ്രതീക്ഷ കൂട്ടിയിരുന്നു. അടുത്തിടെ ബാല പുതിയ ആഡംബരകാര്‍ സ്വന്തമാക്കിയിതും സോഷ്യലിടത്ത് വൈറലായിരുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…