യുവനടന് ബിബിന്‍ ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റും. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഗുമസ്തന് സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടമുണ്ടായത്. ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനാണ് നടന് പരിക്കേറ്റത്.
ചിത്രീകരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം. അപകട സമയത്ത് താരത്തിനൊപ്പമുണ്ടായിരുന്ന സ്റ്റണ്ട് മാന്മാരില് ഒരാളെ അപ്പോള്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന് ബിബിന്‍ ജോര്‍ജിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവച്ചു.
മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുമസ്തന് ബിബിന്‍ ആണ് നായകന്. ദിലീഷ് പോത്തന്, ജെയ്സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, മക്ബുല്‍ സല്മാന് കൈലാഷ്, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സൂപ്പര്‍ ഹിറ്റുകളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നിവയുടെ തിരക്കഥാകൃത്താണ് ബിബിന്‍ ജോര്‍ജ്ജ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…