ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന്‍ ദേവന്‍!!!

നടന്‍ ദേവന്‍ ഇനി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷനാക്കിയ കാര്യം അറിയിച്ചത്. ‘ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടന്‍ ദേവന് ഭാവുകങ്ങള്‍ നേരുന്നു,’ എന്ന് കെ സുരേന്ദ്രന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

2004ല്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നൊരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു. 2004ല്‍ ദേവന്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ മിത്സരിച്ചിരുന്നു.

കേരളം അവികസിതമായി തുടരുന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്. കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ മുന്‍പ് പറഞ്ഞിരുന്നു.

മലയാളത്തിലെ പ്രശസ്ത നടനും നിര്‍മ്മാതാവുമാണ് ദേവന്‍. 1984ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് സിനിമാലോകത്തേക്ക് എത്തിയത്. 1985ല്‍ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിലൂടെ നടനായി. ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി ശ്രദ്ധേയനായി. മലയാളത്തിനുപുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ശ്രദ്ധേയ താരമാണ്. വില്ലനായും സഹനടനായുമെല്ലാം സിനിമാലോകത്ത് സജീവമാണ് താരം.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago