ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്യ താരപുത്രന്റെ ലേബലില്‍ സിനിമാ രംഗത്തേക്ക് എത്തിയ ദുല്‍ഖര്‍ അഭിനയത്തില്‍ മാത്രമല്ല തന്റെ മിടുക്ക് തെളിയിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കാരണം, ഒരു ഗായകന് എന്ന നിലയിലും ഡാന്‍സര്‍ എന്ന നിലയിലും ഇപ്പോള്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് തിളങ്ങുകയാണ്. മാത്രമല്ല, മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലെയും സജീവ സാന്നിധ്യമാണ് താരം.
അഭിനയ ജീവിതത്തില്‍ 10 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്ന താരം അച്ഛന് മമ്മൂട്ടി തന്നെ എത്രത്തോളം ജീവിതത്തിലും സിനിമയിലും സ്വാധീനിച്ചിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദുല്‍ഖറിന്റെ വാക്കുകളിലേക്ക്…
എല്ലാവരുടേയും ജീവിതത്തില്‍ രക്ഷിതാക്കള്‍ സ്വാധീനം ചെലുത്തിയത് പോലെ എന്റെ ജീവിതത്തിലും വാപ്പച്ചിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ട്. ‘ഏതൊരും മക്കളും ഏതെങ്കിലും വിധത്തില്‍ അച്ഛനെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായ്പ്പോഴും അവരുടെ കരിയര്‍ പാത തെരഞ്ഞെടുക്കുന്നതിന് മാത്രമാകില്ല.
അവരുടെ മൂല്യങ്ങള്‍, സ്വഭാവവിശേഷങ്ങള്‍ അല്ലെങ്കില്‍ അവര്‍ സ്വയം എങ്ങനെ പെരുമാറുന്നു, അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം. അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്,’ സമൂഹത്തില്‍ മാത്രമല്ല, കുടുംബങ്ങള്‍ക്കുള്ളിലും വലിയ ബഹുമാനമുള്ള ആളാണ് വാപ്പച്ചിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെപോലെ ഒരാളാകാന്‍ താനും ആഗ്രഹിച്ചിരുന്നു എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…