മിമിക്രി താരവും നടനുമായ ഏലൂര്‍ ജോര്‍ജിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ഇപ്പോഴിതാ താരം ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ച് നടന് ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ദിലീപും നാദിര്‍ഷയും ഹരിശ്രീ ട്രൂപ്പിലേക്ക് എത്താന്‍ നിമിത്തമായത് താന്‍ ആണെന്ന് നടനും മിമിക്രി താരവുമായ ഏലൂര്‍ ജോര്‍ജ് പറയുന്നത്.
ആ വേദി തന്നെയായിരുന്നു ഇന്ന് കാണുന്ന പദവികളിലേക്കൊക്കെ ഇരുവരും എത്താന്‍ കാരണമായത് എന്നത് വ്യക്തമാണ്. പറയാം നേടാം എന്ന ഷോയില്‍ എംജി ശ്രീകുമാറിനോടാണ് ഏലൂര്‍ ജോര്‍ജ് ഇതേ കുറിച്ച് പറഞ്ഞത്. നടന്റെ വാക്കുകളിലേക്ക്…നാദിര്‍ഷ മിമിക്രിയിലേക്ക് വരാനൊരു നിമിത്തമായത് താനാണ്. യാദൃശ്ചികമായി സംഭവിച്ചതാണ് അത്. താനും രമേഷ് കുറുമശ്ശേരിയും. അവിടെ ഒരു ട്രൂപ്പ് ഉണ്ടാക്കി. പിന്നീട് ഹരിശ്രീയിലേക്ക് എത്തി. അതിന് ശേഷമാണ് ദിലീപും ഹരിശ്രീയിലേക്ക് എത്തുന്നത്. ഇങ്ങനൊരു പയ്യന് ഉണ്ടെന്ന് അശോകനോട് താന്‍ പറഞ്ഞു.
ദിലീപിന്റെ പെര്‍ഫോമന്‍സ് മഹാരാജാസ് കോളേജില്‍ വച്ച് കണ്ടിരുന്നു. അങ്ങനെയാണ് ആ പയ്യനെ കൂടി കൊണ്ട് വരാമെന്ന് വിചാരിക്കുന്നത്. ആ കാലഘട്ടം മുതല്‍ ഇപ്പോഴും അതേ സൗഹൃദം തുടര്‍ന്ന് വരികയാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആണെങ്കിലും താന്‍ ഉണ്ടാവുമെന്നും ഏലൂര്‍ ജോര്‍ജ് പറഞ്ഞു. അതേസമയം, ഹരിശ്രീ മാര്‍ട്ടിനുമായുള്ള സൗഹൃദത്തെ കുറിച്ചും ഏലൂര്‍ ജോര്‍ജ് പറയുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലുള്ള സൗഹൃദമാണ് രണ്ടാളും തമ്മില്‍. മാനസികമായൊരു സിങ്ക് ഉണ്ട്. ഒരു മറയും ഇല്ലാതെ പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവമാണ് തങ്ങളുടെത്. എന്നും കാണാന്‍ സാധിച്ചില്ലെങ്കിലും ഫോണില്‍ വിളിക്കാറുണ്ട്. താമസിക്കുന്ന വീട് ഏകദേശം അടുത്താണ് എന്നും ഏലൂര്‍ ജോര്‍ജ് പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…