വീട്ടിലേക്ക് പുതിയ അംഗമെത്തി…! ഒരു ഇതിഹാസക്കാരന്‍..! സന്തോഷവാര്‍ത്ത പുറത്ത് വിട്ട് ഹരീഷ് പേരടി..!

നാടക കലയിലുള്ള തന്റെ മികവ് തെളിയിച്ച് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടനാണ് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം താരം തന്റെ പുതിയ വീടിന്റെ പാലുകാച്ചലിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. സ്വന്തമായി ഒരു വീടിന് പിറകെ സ്വന്തമായി ഒരു വാഹനം കൂടി വാങ്ങിയ വിവരമാണ് അദ്ദേഹം ആരാധകരുമായി പങ്കുവെയ്ക്കുന്നത്.

ഭാഗ്യം നിറഞ്ഞ ഒരു ഇതിഹാസക്കാരന്‍ ഇന്ന് വീട്ടിലേക്ക് പുതിയ അംഗമായെത്തി എന്നാണ് അദ്ദേഹം വാഹനത്തിന്റെ വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. പുതിയ ഫോര്‍ച്ച്യൂണര്‍ ലെജന്‍ഡര്‍ ശ്രേണിയിലുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. നാല്‍പ്പത് ലക്ഷത്തിന് മുകളില്‍ വരെ ഈ വാഹനത്തിന് വിലയുണ്ട്. കുടുംബസമേതമാണ് അദ്ദേഹം കാര്‍ വാങ്ങാന്‍ എത്തിയത്.

പുതിയ കാര്‍ വാങ്ങിയ ആ സന്തോഷം നിങ്ങളെ അറിയിക്കുന്നു എന്നും നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളുമില്ലാതെ എനിക്കെന്ത് സന്തോഷം എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം തന്റെ പുതിയ വീടിന്റെ പാലുകാച്ചലിന്റെ വിശേഷങ്ങളുമായി ആരാധകരിലേക്ക് എത്തിയത്.

വീണ്ടും കോഴിക്കോട് ഒരു കൂടാരം ഒരുങ്ങി..കലയുടെ പേരില്‍ ഉണ്ടാക്കിയ വിലാസം..’കലാവിലാസം’അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും മാത്രം പ്രതീക്ഷിക്കുന്നു എന്നാണ് അദ്ദേഹം അന്ന് കുറിച്ചത്. ഇപ്പോഴിതാ പുതിയ വാഹനവും അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

പുതിയ വീട്, പുതിയ കാര്‍ ഹരീഷ് പേരടി ആറാടുകയാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന് കമന്റുകള്‍ വരുന്നത്. അതേസമയം, മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ നിലപാടുകളും വളരെ ശക്തമാണ്.

Rahul

Recent Posts

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

4 mins ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

14 mins ago

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

15 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

16 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

17 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

19 hours ago