ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മലൈകോട്ടൈ വാലിബൻ. വൻ താര നിരയിൽ ഒരുങ്ങുന്ന സിനിമയിൽ അന്യഭാഷ താരങ്ങളും അഭിനയിക്കുണ്ട്. ഇപ്പോഴിതാ സിനിമയിൽ ഹരീഷ് പേരടിയും ഉണ്ടെന്ന വാർത്തയാണ് പുറത്ത് വരുന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഹരീഷ് പേരടി മലൈകോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന കാര്യം മോഹൻലാലിനും ലിജോയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘അതെ…ആ യാത്ര തുടങ്ങുകയാണ്…എന്നിലെ നടൻ കാത്തിരുന്ന യാത്ര…പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേർന്നുള്ള യാത്ര…അനുഗ്രഹിക്കുക…മലൈക്കൊട്ടൈ വാലിബൻ’.
സിനിമയുടെ ചിത്രീകരണം ജനുവരി പത്തിന് ആരംഭിക്കുമെന്നും രാജസ്ഥാനിലാണ് ചിത്രീകരണം നടക്കുനക എന്നുമാണ് അറിയാൻ കഴിയുന്നത്. മറാത്തി നടി സോണാലി,കന്നഡ നടനും സ്റ്റാൻഡ്-അപ്പ് കോമേഡിയനുമായ ഡാനിഷ് സെയ്ത് എന്നിവരും അഭിനയിക്കുന്നുണ്ട്. വിദ്യുത് ജംവാൾ, രാധിക ആപ്തെ, രാജ്പാൽ യാദവ് തുടങ്ങിയ താരങ്ങളുമായി നിർമ്മാതാക്കൾ ചർച്ചകൾ നടത്തുന്നുവെന്നാണ് പറയുന്നത്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈകോട്ടൈ വാലിബൻ നിർമിക്കുന്നത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…