Categories: Film News

മകനെ പരിചയപ്പെടുത്തി ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും!!

താര ദമ്പതികളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയ്ക്കും കുഞ്ഞ് പിറന്നു. ഫെബ്രുവരി മൂന്നിനാണ് ഇരുവർക്കും ഒരു ആൺകുഞ്ഞി പിറന്നത്. ഹരീഷും ചിന്നുവും മകന് ധയ എന്നാണ് പേരു നൽകിയിരിക്കുന്നത്. ഹരീഷ് തന്നെയാണ് മകനും ചിന്നുവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

മാവേലിക്കര സബ് രജിസ്റ്റർ ഓഫീസിൽ വച്ച് 2022 ജനുവരിയിലായിരുന്നു ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും വിവാഹിതരായത്.സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹിതര ചടങ്ങിൽ പങ്കെടുത്തത്.വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഹരീഷ് ഉത്തമൻ. കൈതി, വിക്രം പിസാസ്, തനി ഒരുവൻ, പായുംപുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൽ മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, ഭീഷ്മ പർവം എന്നീ സിനിമകളിലും ഹരീഷ് ഉത്തമൻ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിയായും അസിസ്റ്റന്റ് ക്യാമറവുമണുമാണ് ചിന്നു കുരുവിള.നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിൽ ചിന്നു ഭിനയിച്ചിട്ടുണ്ട്. മാമാങ്കം എന്ന സിനിമയിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.

 

Aiswarya Aishu