രാത്രി ആളില്ലാത്തിടത്ത് ബൈക്കില്‍ ആറു പേര്‍..! ദുരനുഭവത്തെ കുറിച്ച് ഇന്ദ്രജിത്ത്..!!

മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രജിത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ സിനിമ പേര് പോലെ തന്നെ ഒരു നൈറ്റ് ഡ്രൈവിനിടെ സംഭവിക്കുന്ന പ്രശ്‌നത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ ഇന്ദ്രജിത്ത് തന്റെ ജീവിതത്തില്‍ ശരിക്കും സംഭവിച്ച ഒരു ദുരനുഭവത്തെ കുറിച്ചാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്..

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ”അടുത്തിടെ ഞാനും സുഹൃത്തും കൂടി ഒരു നൈറ്റ് ഡ്രൈവ് നടത്തി. ബൈക്കില്‍ ബാംഗ്ലൂരില്‍ നിന്നും തിരിച്ചുവരികയാണ് ഞങ്ങള്‍, സേലത്തിനടുത്ത് എത്തിയപ്പോള്‍ അല്‍പ്പം ഇരുട്ടുള്ള ഒരിടത്ത് ബൈക്ക് നിര്‍ത്തി വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്. ””ഞങ്ങള്‍ക്കു പിന്നിലായി വരുന്ന എന്റെ മേക്കപ്പ്മാന്റെ ബൈക്ക് എത്താന്‍ വെയിറ്റ് ചെയ്തങ്ങനെ ഇരിക്കുമ്പോള്‍ രണ്ടു ബൈക്കിലായി ആറുപേര്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു.

അവരും വണ്ടി അവിടെ സൈഡാക്കുന്നത് കണ്ടപ്പോള്‍ എനിക്കെന്തോ പന്തികേട് തോന്നി. സുഹൃത്തിനോട് ഞാന്‍ പെട്ടെന്ന് വണ്ടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഞങ്ങള്‍ രണ്ടുപേരും പെട്ടെന്ന് വണ്ടിയെടുത്ത് ഓടിച്ചുപോന്നു. കുറച്ചുനേരം അവര്‍ ഞങ്ങളെ പിന്തുടര്‍ന്നിട്ട് പിന്നെ കാണാതായി. എന്തായിരുന്നു അവരുടെ ഉദ്ദേശമെന്നറിയില്ല, നമുക്കറിയില്ലല്ലോ വല്ല ക്രൈമുമാണോ പ്ലാന്‍ എന്ന്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍,

രാത്രിയൊക്കെ ഡ്രൈവ് ചെയ്യുന്ന സുഹൃത്തുക്കളോട് പറയാനുള്ളത് ആളും വെളിച്ചവുമൊക്കെയുള്ള സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്താന്‍ ശ്രദ്ധിക്കുക,” എന്നാണ്. അതേസമയം, നടി അന്ന ബെന്നും റോഷന്‍ മാത്യുവും ആണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago