നയന്‍ന്റീസ് കിഡ് ആയ താനിപ്പോഴും സിങ്കിള്‍ ബോയ്!! വിവാഹ ചിത്രത്തില്‍ പ്രതികരിച്ച് ജയിയും പ്രഗ്യയും

കഴിഞ്ഞദിവസം സോഷ്യലിടത്ത് വൈറലായ ചിത്രമായിരുന്നു യുവനടന്‍ ജയ് യുവനടി പ്രഗ്യ നാഗ്രയും ഒന്നിച്ചുള്ള ചിത്രം. ഇരുവരും വിവാഹിതരായെന്നു പറഞ്ഞാണ് ചിത്രം പ്രചരിച്ചത്. താലി മാലയണിഞ്ഞുള്ള ചിത്രം നവദമ്പതികളുടേതു പോലെയായിരുന്നു. ഇപ്പോഴിതാ വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് താരങ്ങള്‍.

പെണ്‍കുട്ടികള്‍ നിരാശപ്പെടേണ്ട കാര്യമില്ല, നയന്‍ന്റീസ് കിഡ് ആയ താനിപ്പോഴും സിങ്കിള്‍ ബോയ് ആണെന്നും ജയ് കുറിച്ചു. പിന്നാലെ തന്നെ പ്രഗ്യയും പ്രതികരിച്ചു. താനിപ്പോഴും വിവാഹിതയല്ലെന്ന് പ്രഗ്യയും സോഷ്യലിടത്ത് കുറിച്ചു.

”ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു,”എന്ന അടിക്കുറിപ്പോടെ ജയ്‌യും നടി പ്രഗ്യ നാഗ്രയും പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായത്. വിവാഹ ശേഷം ഇരുവരും ഹണിമൂണിന് പോകാന്‍ തയാറെടുക്കുകയാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ പാസ്‌പോര്‍ട്ടും കൈയ്യില്‍ പിടിച്ചായിരുന്നു താരങ്ങളുടെ ചിത്രം.

വൈറലായ ആ ‘വിവാഹ ചിത്രം’ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണ്. ചിത്രത്തില്‍ സൂക്ഷിച്ചു നോക്കിയാല്‍ താരങ്ങള്‍ക്ക് പിന്നില്‍ ക്യാമറ കാണാം. ‘ബേബി ആന്‍ഡ് ബേബി’ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ ഫോട്ടോയായിരുന്നു ആ വിവാഹ ചിത്രം.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

53 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago