Categories: Film News

ആക്ഷൻ ഹീറോ ജയന് ഇന്ന് എൺപത്തി നാലാം പിറന്നാൾ മലയാളത്തിന്റെ അനശ്വര നടൻ

മറ്റ് നായക നടന്മാർക്കു വേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. തനിക്കു ലഭിക്കുന്ന കയ്യടികള്‍ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാര്‍‌ത്ഥമായി ആഗ്രഹിച്ചു മലയാള ചലച്ചിത്ര രംഗത്തെ അനശ്വര നടനാണ് ജയൻ. ഇന്ന് അദ്ദേഹത്തിന്റെ 84-ാ൦ ജന്മവാര്‍ഷികമാണ്. 1939 ജൂലൈ 25ന് കൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ജയൻ എന്ന പേരിൽ അറിയപ്പെടുന്ന നടന്റെ യഥാർത്ഥ പേര് കൃഷ്ണൻ നായർ എന്നാണ്. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തില്‍ സ്വന്തമായൊരു സിംഹാസനം ജയൻ തീര്‍ത്തത്.  കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവ് കൂടിയായിരുന്നു ജയൻ.പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം ഗവണ്‍മെന്റ് ബോയ്സ് സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിലെ എൻ.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. ഇന്ത്യൻ നേവിയില്‍ നിന്ന് രാജിവെക്കുമ്പോള്‍ ജയൻ ചീഫ് പെറ്റി ഓഫീസര്‍ പദവി നേടി.   പതിനഞ്ച് വര്‍ഷത്തെ സേവനത്തിനു ശേഷം നാവികജീവിതം അവസാനിച്ചു.1974-ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുറേ ചെറിയ വേഷങ്ങളും അദ്ദേഹം ചെയ്തു.

ഹരിഹരൻ  സംവിധാനം ചെയ്ത അദ്ദേഹത്തിനു നായക പദവി നൽകിയ ആദ്യ ചിത്രം. ഭാവാഭിനയത്തില്‍ മികവു പുലര്‍ത്തിയിതോടൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച്‌ ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. മീൻ, ഇത്തിക്കരപക്കി, അങ്ങാടി, മദനോത്സവം, കോളിളക്കം തുടങ്ങീ നിരവധി മലയാള ചിത്രങ്ങളിൽ ജയൻ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. ജയനെ ജനകീയ നടനാക്കിത്തീർത്തത്അങ്ങാടി ആയിരുന്നു. 1974 മുതൽ ’80 വരെ കേവലം ആറ് വർഷങ്ങൾ കൊണ്ട് “പൂട്ടാത്ത പൂട്ടുകൾ” എന്ന തമിഴ് ചിത്രമുൾപ്പെടെ 116 ചിത്രങ്ങളിൽ ജയൻ അഭിനയിച്ചു. ജയൻ സാന്നിധ്യമറിയിച്ച 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു.നടൻ മാത്രമായിരുന്നില്ല ജയൻ ഒരു ഗായകൻ കൂടിയായിരുന്നു. സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. 1970കളിലെ കേരളത്തിന്റെ സാംസ്കാരികചിഹ്നവും ജയൻ ആയിരുന്നു എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഏതാനും ചിത്രങ്ങളിൽ സ്വഭാവ നടനായും പ്രത്യക്ഷപ്പെട്ടു. മറ്റ് നായക നടന്മാർക്കു വേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. തനിക്കു ലഭിക്കുന്ന കയ്യടികള്‍ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാര്‍‌ത്ഥമായി ആഗ്രഹിച്ചു. 1980 നവംബർ 16ന് ജയൻ അഭിനയിച്ച അവസാന ചിത്രവും ആക്ഷൻ ത്രില്ലറുമായ കോളിളക്കം എന്ന ചിത്രത്തിൽ ഹെലികോപ്ടർ ഉൾപ്പെടുന്ന അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യണമായിരുന്നു. ഇതിൻ പ്രകാരം ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകളും എടുത്തിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ആയ പി എൻ സുന്ദരം ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു.

എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻറെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്റർ തകർന്നു വീണു. ജയന്റ അസാധ്യമായ പ്രകടനങ്ങള്‍ക്കൊപ്പം നിഴലായി കൂടെ നിന്ന മരണം ഒടുവില്‍ ജയനെ കീഴ്‌പെടുത്തി. ജയന്റെ മരണ സമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ “ദീപ “ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടുകയായിരുന്നു.എന്നാൽ ജയന്റെ മരണ സാഹചര്യങ്ങൾ ഒരു ഗൂഢാലോചനയെക്കുറിച്ചുള്ള കഥകൾ പുറത്ത് വരാൻ ഇടയാക്കി. ജയന്റെ അപകട മരണം ഒരു ദുരൂഹതയായി ഇന്നും അവശേഷിക്കുന്നു എന്നതാണ് യാഥാർഥ്യം..

Aswathy

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago