‘പ്രതീക്ഷിക്കാതെ ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തിയ അതിഥികള്‍!!! ചിത്രവുമായി ജയറാം

മലയാളത്തിന്റെ പ്രിയതാര കുടുംബമാണ് ജയറാമിന്റേത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ജയറാം ശ്രദ്ധേയനായിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പാതയില്‍ അഭിനയലോകത്താണ് മകന്‍ കാളിദാസും, മോഡലിംഗുമായി ശ്രദ്ധേയയാണ് മകള്‍ മാളവികയും. താര കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്ക് താത്പര്യമുള്ള വിഷയമാണ്.

ഇപ്പോഴിതാ വീട്ടില്‍ അപ്രതീക്ഷിത അതിഥിയെത്തിയ സന്തോഷമാണ് ജയറാം പങ്കുവയ്ക്കുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യയുമാണ് ജയറാമിന്റെ വീട്ടിലെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പം ജയറാമും പാര്‍വതിയും
മകള്‍ മാളവികയ്ക്കുമൊപ്പമുള്ള ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്.

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju…charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് എല്ലാവരെയും കണ്ട സന്തോഷവും പങ്കവക്കുന്നുണ്ട്.

‘സഞ്ജു നമ്മുടെ അഭിമാനം, സഞ്ജു നമ്മുടെ ഒക്കെ സ്വകാര്യ അഹങ്കാരം തന്നെ ആണ്, ഒരു നാള്‍ അവന്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കും. കാത്തിരിക്കാം അവന്റെ ആ നല്ല സമയത്തിനായി, സഞ്ജു പൊളി. ജയറാം അതുക്കും മേലേ, രണ്ടാളും നമ്മള്‍ മലയാളികള്‍ക്ക് വേണ്ടപ്പെട്ടവര്‍, ജയറാം ചേട്ടന് ഉയരം കൂടിയോന്ന് സംശയം’, എന്നിങ്ങനെയൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് ചിത്രമാണ് ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ആഴ്വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. ചിത്രം രണ്ട് ഭാഗങ്ങളിലാണ് പുറത്തിറങ്ങുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് തിയ്യറ്ററിലെത്തും.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago