ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ച് ഉലകനായകന്റെ വിക്രത്തിന്റെ പ്രീലോഞ്ച്

വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രീ ലോഞ്ച് ഇവെന്റില്‍ ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ച് ഉലകനായകന്‍ കമല്‍ ഹാസന്‍.

വിക്രത്തിലെ ഏറെ ഹിറ്റായ പത്തല പത്തല ഗാനം പ്രേക്ഷകര്‍ക്കായി ആലപിച്ച കമല്‍ ഹാസന്‍ എന്നും തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു. അവതാരകന്‍ മലയാളത്തിലെ മെഗാ താരങ്ങളോടൊപ്പം എന്നാണ് കമല്‍ ഹാസന്‍ അടുത്ത പടം എന്ന് ചോദിച്ചപ്പോള്‍ നല്ല സ്‌ക്രിപ്റ്റ് ഒത്തുവന്നാല്‍ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്ന് പറഞ്ഞു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കമല്‍ ഹാസന്‍, നരേന്‍ എന്നിവര്‍ സംസാരിച്ചു . ചടങ്ങില്‍ കേരള ഡിസ്ട്രിബൂട്ടര്‍ കൂടിയായ ഷിബു തമീന്‍സിന്റെ മകളും അഭിനേത്രിയുമായ റിയാ ഷിബുവാണ് സ്വാഗതം രേഖപ്പെടുത്തിയെത്. ചടങ്ങിന് മാറ്റ് കൂട്ടാന്‍ വിക്രം ഗാനത്തിന് ആഭിനേത്രി കൃഷ്ണപ്രഭയും സംഘവും ചുവടുവച്ചു .

പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ വയലിനില്‍ തീര്‍ത്ത കമല്‍ ഹാസന്‍ പാട്ടുകളുടെ സംഗീതത്തില്‍ ആണ് കമല്‍ ഹാസന്‍ വേദിയിലെത്തിയത്. പ്രൗഢ ഗംഭീര വേദിയില്‍ വിക്രം വിക്രം വിളികളാല്‍ കേരളക്കര കമല്‍ഹാസനെ സ്വീകരിച്ചു.

കേരളത്തില്‍ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് . ജൂണ്‍ 3 നാണ് ചിത്രം റിലീസ് ചെയ്യുന്നത് .പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago