വിജയും ലോകേഷ് കനകരാജും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. വൻ താരനിര സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ നടൻ കാർത്തിക്കിന്റെ പേരും കേട്ടിരുന്നു. എന്നാൽ സിനിമയിൽ നിന്ന് കാർത്തിക് പിന്മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.കാർത്തിക് പിന്മാറാൻ കാരണം ആരോഗ്യ പ്രശ്നങ്ങളാണ് എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അസുഖബാധിതനായ നടൻ ഏറെ നാളായി ചികിത്സയിലാണത്രെ. കാലുകൾക്ക് ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. അതിനാലാണ് നടൻ കാർത്തിക്കിന് സിനിമയുടെ ഭാഗമാകാൻ സാധിക്കാത്തത്.ദളപതി 67ൽ വില്ലൻ വേഷത്തിലാണ് കാർത്തിക് അഭിനയിക്കുക എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതേ സമയം ചിത്രത്തിൽ മലയാളത്തിലെ യുവ നടൻ മാത്യു തോമസ് ഭാഗമാകും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
ദളപതി 67ന്റെ തിരക്കഥ പൂർത്തിയായെന്നുംസിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞുവെന്നുമാണ് കോളിവുഡിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ.സിനിമയിൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാകും വിജയ് എത്തുക
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കാശ്മീരിൽ ആയിരിക്കും. സിനിമയുടെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കുമത്രെ.മാസ്റ്ററിന് ശേഷം വിജയ് ലോകേഷുമായി ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…