Film News

ഹിന്ദുമതം സ്വീകരിച്ചു… ഇപ്പോള്‍ കൃഷ്ണ ഭക്തനാണ്!! നടന്‍ ലിവിംഗ്സ്റ്റണ്‍

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് തമിഴ് നടന്‍ ലിവിംഗ്സ്റ്റണ്‍. ഡാര്‍ലിംഗ് (1982) എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 30 വര്‍ഷത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ കരിയറില്‍ 50 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ ഇന്ത്യന്‍ നടനും ഹാസ്യനടനും തിരക്കഥാകൃത്തുമായെല്ലാം ലിവിംഗ്സ്റ്റണ്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. 1988ലിറങ്ങിയ പൂന്തോട്ട കാവല്‍ക്കാരന്‍ എന്ന ചിത്രത്തില്‍ നായകനായിട്ടാണ് താരം സിനിമ രംഗത്തേക്ക് എത്തിയത്.

സംവിധായകനാകണമെന്ന് സ്വപ്നം കണ്ട ലിവിംഗ്സ്റ്റണെ നായകനാക്കിയത് വിജയകാന്ത് ആണ്. പൂന്തോട്ട കാവല്‍ക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം കിട്ടിയത് അപ്രതീക്ഷിതമായിട്ടാണ്. വിജയകാന്താണ് ലിവിംഗ്സ്റ്റണെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നു. കഥ പറയാന്‍ എത്തിയ ലിവിംഗ്സ്റ്റണെ പൂന്തോട്ട കാവല്‍ക്കാരനില്‍ നായകനാക്കുകയായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മതപരിവര്‍ത്തനത്തിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ക്രിസ്തുമത വിശ്വാസിയായ ലിവിംഗ്സ്റ്റണ്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ‘ഒരു ഘട്ടത്തില്‍ എനിക്ക് മതം മാറണം എന്ന് തോന്നി. അത് ഒരു പൊതുഇടത്ത് തുറന്നുപറയുകയും ചെയ്തു. തുടര്‍ന്ന് വലിയ വിവാദമുണ്ടായി. അങ്ങനെയാണ് താന്‍ ഹിന്ദുമതം സ്വീകരിച്ചത്. ഞാന്‍ ഒരു കൃഷ്ണ ഭക്തനാണ്. അതുകൊണ്ടാണ് ഞാന്‍ ‘ഹരേ രാമ ഹരേ കൃഷ്ണ’ പ്രസ്ഥാനത്തിലും ചേര്‍ന്നതെന്ന് ലിവിംഗ്സ്റ്റണ്‍ പറയുന്നു.

ക്യാരക്ടര്‍ റോളുകളില്‍ ചെയ്തു തുടങ്ങിയ ലിവിംഗ്സ്റ്റണ്‍ സുന്ദര പുരുഷനില്‍ നായകനായി.തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് താരം പിന്നീട് പരാജയം നേരിട്ടതോടെ കോമഡി റോളുകളിലേക്ക് മാറി. മിനി സ്‌ക്രീനിലും താരം അഭിനയിച്ചിട്ടുണ്ട്. കണ്ണന കണ്ണേ എന്ന സണ്‍ ടിവിയിലെ സീരിയലില്‍ ലിവിംഗ്സ്റ്റണ്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

Anu