മമ്മൂട്ടി നായകനാവുന്ന കാതൽ എന്ന ജിയോ ബേബി ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയ്യിൽ വൈറലാകുന്നു. സംവിധായകൻ ജിയോ ബേബിയുടെ മകൻ മ്യൂസിക്കിനൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂക്കയെ എഡിറ്റിംഗ് പഠിപ്പിക്കുകയാണ് മ്യൂസിക്ക് എന്ന കൊച്ചുമിടുക്കൻ.
”ഇത് മ്യൂസിക് ജിയോ (ഡയറക്ടർ ജിയോ ബേബി ചേട്ടന്റെ മകൻ). കാതലിൽ സ്കൂൾ ഒഴിവുള്ളപ്പോൾ സജീവമാകുന്ന അസിസ്റ്റന്റ് ഡയറക്ടറാണ്. ജിയോ ചേട്ടന്റെ മൊബൈലിൽ ‘മ്യൂസി’ വീഡിയോ എഡിറ്റ് ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്” എന്ന കാപ്ഷനോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനർ ആയ അഭിജിത്ത് ആണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മ്യൂസിക് എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുമ്പോൾ അത് ശ്രദ്ധിക്കുന്ന മമ്മൂട്ടി ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതിൽ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണെന്നാണ് മമ്മൂട്ടി ചോദിക്കുന്ന ഒരു സംശയം. അത് മ്യൂസിക് വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം. അതേ സമയം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…