അത് അച്ഛനും അമ്മയുമെടുത്ത തീരുമാനം, ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ല; നടന്‍ മിനോണ്‍

ബാലതാരമായി അഭിനയ രംഗത്തേക്കെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മിനോണ്‍. ബാലതാരമായി ആദ്യം എത്തിയ സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും മിനോണിനെ നേടിയെടുത്തിരുന്നു. നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന സിനിമയിലെ പ്രകടനമായിരുന്നു താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്നിരുന്നാലും നാന്‍ പെറ്റ മകന്‍ എന്ന സിനിമയിലൂടെയാണ് മിനോണ്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതനാകുന്നത്. മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട അഭിമന്യൂവിന്റെ കഥ പറഞ്ഞ സിനിമ മിനോണ്‍ എന്ന നടനെ കൂടുതല്‍ ശ്രദ്ധേയനാക്കി. എന്നാല്‍ താനിതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്ന് തുറന്നു പറയുകയാണ് മിനോണ്‍. എം.ജി. ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു താനിതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്നതും അതിന്റെ കാരണവും താരം വ്യക്തമാക്കിയത്.

സ്‌കൂളില്‍ വിടേണ്ടെന്ന് അച്ഛനും അമ്മയുമാണ് തീരുമാനിച്ചത് എന്ന് മിനോണ്‍ പറയുന്നു. ‘അവര്‍ വിദ്യഭ്യാസ പ്രവര്‍ത്തകരായിരുന്നു. അങ്ങനെയുള്ള കാഴ്ചപാടുകള്‍ ഉള്ളത് കൊണ്ടാണ് മക്കളെ സ്‌കൂളില്‍ വിടേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചത്. മാത്രമല്ല നല്ല രീതിയില്‍ വളര്‍ത്താന്‍ പറ്റുമെന്ന തോന്നലും അവര്‍ക്കുണ്ടായി. പത്ത് വയസ് വരെ സ്‌കൂളിലൊന്നും വിടാതെ പിന്നെ ഞങ്ങള്‍ക്ക് പഠിക്കണമെന്ന് തോന്നുകയാണെങ്കില്‍ പോവട്ടെ എന്നാണ് അവര്‍ കരുതിയിരുന്നത്. ഈ കാലയളവില്‍ കാട് കാണിക്കുകയും ഒത്തിരി യാത്ര ചെയ്യിപ്പിക്കുകയും ചെയ്തു. എഴുതാനും വായിക്കാനുമൊക്കെ അവര്‍ തന്നെ പഠിപ്പിച്ചു. ശരിക്കും പഠിക്കാന്‍ ഇഷ്ടമുള്ള വ്യക്തികളാക്കി മാറ്റി വളര്‍ത്തുകയാണ് ചെയ്തത്. സ്‌കൂളില്‍ പോവാതെ അച്ഛനമ്മമാരുടെ ശിക്ഷണത്തില്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോവണമെന്ന് പഠിച്ചു. സംശയങ്ങള്‍ അവരോട് ചോദിച്ച് ഓരോന്ന് പഠിക്കുകയാണ് ചെയ്തത്. അവര്‍ക്ക് അറിയുന്ന കാര്യങ്ങളൊക്കെ പറഞ്ഞ് തരികയും അറിയാത്തത് അറിയില്ലെന്ന് തന്നെ പറയുകയുകയും ചെയ്തിരുന്നു’ മിനോണ്‍ പറഞ്ഞു.

മാതാപിതാക്കള്‍ ഒരിക്കലും തങ്ങള്‍ മക്കളെ കുട്ടികളായി കണ്ട് മാറ്റി നിര്‍ത്തിയിരുന്നില്ലെന്നും എട്ട് വയസ് മുതല്‍ പണി എടുത്താണ് ജീവിച്ചിരുന്നത് എന്നും മിനോണ്‍ പറയുന്നു. നിങ്ങള്‍ കുട്ടികളാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ അച്ഛനും അമ്മയും ശ്രമിച്ചിരുന്നില്ല. മുതിര്‍ന്ന മനുഷ്യരെ പോലെയാണ് എപ്പോഴും ഞങ്ങളോട് അച്ഛനമ്മമാര്‍ പെരുമാറിയിരുന്നത്. സാധാരണ മാതാപിതാക്കള്‍ മക്കളോട് പല കാര്യത്തിനും അഭിപ്രായം ചോദിക്കാറില്ല. എന്നാല്‍ ഞങ്ങളോട് എല്ലാം ചോദിക്കും. കേവലം അരി വാങ്ങുന്നത് ആണെങ്കില്‍ പോലും അഭിപ്രായം ചോദിച്ചിരുന്നു എന്നാണ് താരം വ്യക്തമാക്കിയത്.

‘ഞാന്‍ വരച്ച ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പണം കൊണ്ട് കൂടിയാണ് അരി വാങ്ങിക്കുന്നത്. വീടിനെ താങ്ങി നിര്‍ത്തുന്ന നെടുംതൂണ്‍ പോലെയാണ് എന്നെയും അവര്‍ കണ്ടിട്ടുള്ളത്. ഇപ്പോഴും അങ്ങനെയാണ്. സിനിമയോ മറ്റ് എന്ത് നഷ്ടപ്പെട്ടാലും എനിക്ക് ജീവിക്കാന്‍ പറ്റും. ഒരു പേനയും പേപ്പറും ഉണ്ടായാല്‍ മതി. അതാണെന്റെ ആത്മവിശ്വാസം’ എന്നായിരുന്നു മിനോണിന്റെ വാക്കുകള്‍.

 

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago