മലയാള സിനിമയ്ക്ക് നികത്തുവാൻ കഴിയാത്ത ഒരു നഷ്‌ടം കൂടി, നടൻ നെടുമുടി വേണു വിടവാങ്ങി

നായകനായും സഹനടനായും വില്ലനായും സ്വാഭാവനടനായും ഹാസ്യനടനായും മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടന്‍ നെടുമുടി വേണു അന്തരിച്ചു.അവസാന മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ ആണെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന് എഴുപത്തി മൂന്ന് വയസ്സായിരുന്നു.മരണപ്പെട്ടത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു.അതെ പോലെ തന്നെ നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിന് ശേഷമാണ് ദേഹാസ്വസ്ഥ്യം ഉണ്ടായി എന്നാണ് പറയുന്നത്.

nedumudi venu1

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിരിക്കെയാണ് താരം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പികെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടേയും മകനായി 1948 മെയ് 22 ആണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കയാണ് നെടുമുടി സിനിമയിലേക്ക് എത്തിയത്. 1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഈ സിനിമയുടെ പേര് തന്നെയാണ് തിരുവന്തപുരത്തെ വട്ടിയൂർകാവിലെ  വീടിനും നൽകിയിരിക്കുന്നത്. 1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേഷ്യ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേഷ്യ ജൂറിയുടെ പ്രക്തേക പരാമർശത്തിനും അർഹനായി.

Nedumudi

1981 – 87, 2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഓടിടി പ്ലാറ്റുഫോമിൽ പ്രദർശനത്തിനെത്തിയ ‘ആണും പെണ്ണുംമാണ് നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം.ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.ഇനി അടുത്ത പുറത്തിറങ്ങാൻ ഇരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.അദ്ദേഹം ആശുപത്രിയിൽ ആയത് മുതൽ അദ്ദേഹം  എത്രയും  വേഗം സുഖം പ്രാപിച്ച് സിനിമ ലോകത്തേക്ക് തിരിച്ചെത്തണം എന്ന പ്രാർത്ഥനയിലായിരുന്നു മലയാളികൾ എന്നാൽ അതെല്ലാം വിഫലമാക്കി കൊണ്ട് അദ്ദേഹം യാത്രയായി.

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago