2014ൽ പുറത്തിറങ്ങിയ നിവിൻ പോളി-നസ്രിയ ചിത്രമായിരുന്നു ‘ഓം ശാന്തി ഓശാന’. ജൂഡ് ആന്തണിയുടെ ആദ്യ സംവിധാന സംരംഭം മിഥുൻ മാനുവൽ തോമസ് എന്ന എഴുത്തുകാരനെയും മലയാള സിനിമയ്ക്ക് ലഭിച്ചു ഇപ്പോഴിതാ ഓം ശാന്തി ഓശാന എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നിവിൻ പോളിയും ജൂഡ് ആന്തണിയും വീണ്ടും ഒന്നിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.’2018′ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നിവിനുമായി സിനിമ ഉണ്ടാകുമെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് നിവിൻ പോളിയും. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’, എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. അതേ സമയം ആദ്യം മോഹൻലാൽ ചിത്രവും അടുത്തത് നിവിൻ പോളിക്കൊപ്പമുള്ള സിനിമയും എന്നായിരുന്നു ജൂഡ് അന്ന് പറഞ്ഞിരുന്നത്. നിവിനൊപ്പമുള്ള സിനിമ ആദ്യം കാണുമോ എന്നാണ് പ്രേക്ഷകർ. ചോദിക്കുന്നത്
ഒരു ഫാമിലി എന്റർടെയ്നറായിരിക്കും നിവിൻ പോളിയോടൊപ്പമുള്ള ചിത്രമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിൽ നിവിനൊപ്പം വിജയ് സേതുപതിയെ കൂടി കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും ജൂഡ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.അതേസമയം,ജൂഡ് ആന്തണി ജോസഫിന്റെ ‘2018’80 കോടിയും പിന്നിട്ട് പ്രദർശനം തുടരുകയാണ്
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…