സഹോദരന്‍ ബിയറിലും രസത്തിലും വിഷം കലര്‍ത്തി നല്‍കി!! മരണമുഖത്തുനിന്നും ജീവിതം തിരിച്ചുപിടിച്ച് നടന്‍ പൊന്നമ്പലം

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന വില്ലനായിരുന്നു നടന്‍ പൊന്നമ്പലം. സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിട്ടാണ് പൊന്നമ്പലത്തിന്റെ സിനിമാ എന്‍ട്രി. ശേഷം നാട്ടാമൈ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീടങ്ങളോട്ട് തെന്നിന്ത്യയിലെ സൂപ്പര്‍ വില്ലനായി പൊന്നമ്പലം മാറി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വില്ലനായി പൊന്നമ്പലം തിളങ്ങിയിട്ടുണ്ട്.

അടുത്തിടെയായി താരം മരണത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വൃക്കകള്‍ തകരാറിലായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു താരം. മരണത്തിന്റെ വക്കില്‍ നിന്നാണ് ദൈവ ദൂതനായി ബന്ധുവും സംവിധായകനുമായ ജഗന്നനാഥന്‍ അദ്ദേഹത്തിന് വൃക്ക നല്‍കി, ജീവന്‍ തിരിച്ചുനല്‍കിയത്.

ഫെബ്രുവരി പത്തിനായിരുന്നു അദ്ദേഹത്തിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലാണ് താരം. ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ട് വരുന്നുണ്ട്.

ഇപ്പോഴിതാ താരം താന്‍ അതിജീവിച്ച ഗുരുതരാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മദ്യപിച്ചും, ലഹരി ഉപയോഗിച്ചും വൃക്ക തകരാറിലായി എന്നാണ് പലരും കരുതിയിരിക്കുന്നതെന്നാണ് താരം പറയുന്നത്. എന്നാല്‍ സ്ഥിതി അങ്ങനെയല്ല, മറിച്ച് ബന്ധുക്കളുടെ ക്രൂരതയാണ് തന്റെ വൃക്ക തകരാറിലാക്കിയതെന്നും താരം പറയുന്നു.

പൊന്നമ്പലത്തന്റെ അച്ഛന്‍ നാവ് വിവാഹം കഴിച്ചിട്ടുണ്ട്. അതില്‍ മൂന്നാമത്ത
ഭാര്യയുടെ മകന്‍ തന്റെ മാനേജറായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഒരിക്കല്‍ അവന്‍ എന്തോ വിഷം തനിക്ക് ബിയറില്‍ കലക്കി തരുകയായിരുന്നു. പിന്നീട് ഇതേ സ്ലോ പോയിസണ്‍ രസത്തിലും കലക്കി തന്നിരുന്നു. അങ്ങനെയാണ് താന്‍ മരണാസന്നനിലയിലായതെന്ന് പൊന്നമ്പലം പറയുന്നു. ഈ അടുത്താണ് ഇക്കാര്യങ്ങള്‍ അറിയുന്നതെന്നും താരം പറയുന്നു. തന്റെ കൂടെ ജോലി ചെയ്തിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ അറിയുന്നതെന്നും താരം പറയുന്നു.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 hour ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

3 hours ago