തെന്നിന്ത്യൻ സൂപ്പർ താരം പ്രഭു ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്നാണ് പ്രഭുവിനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ വൃക്കയിൽ കല്ല് കണ്ടെത്തുകയായിരുന്നു. തുടർന്ന് ലേസർ എൻഡോസ്കോപ്പി മാർഗത്തിൽ കല്ല് നീക്കം ചെയ്തു.കോടമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രഭു സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.”പ്രഭുവിന്റെ കിഡ്നിയിലെ തകരാറിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. കിഡ്നിയിൽ കല്ലുകൾ കണ്ടെത്തി, ലേസർ ചികിത്സയിലൂടെ യൂറിറ്ററോസ്കോപ്പി സർജറിയിലൂടെ നീക്കം ചെയ്തു. പൂർണ ആരോഗ്യവാനാണ്. പതിവ് പരിശോധനകൾക്ക് ശേഷം അയക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാം”
അതേസമയം, പ്രഭുവിന്റെ കുടുംബാംഗങ്ങളാരും പുതിയ സംഭവവികാസങ്ങളോട് പ്രതികരിച്ചിട്ടില്ല. ന്ന പ്രശസ്ത നടനും നിർമ്മാതാവുമാണ് പ്രഭു. ശിവാജി ഗണേശന്റെ മകനാണ്. 1982-ൽ സങ്കിലി എന്ന ചിത്രത്തിലൂടെയാണ് പ്രഭു തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ദളപതി വിജയുടെ ‘വാരിസു’ എന്ന ചിത്രത്തിലാണ് പ്രഭു ഒടുവിൽ അഭിനയിച്ചത്.മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ: രണ്ടാം ഭാഗം റിലീസിനെത്തുന്ന പുതിയ ചിത്രം
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…