നടന്‍ പ്രേംജി അമരന്‍ വിവാഹിതനായി

Follow Us :

തെന്നിന്ത്യയില്‍ വീണ്ടും താരവിവാഹം. നടനും സംഗീത സംവിധായകനുമായ പ്രേംജി അമരന്‍ വിവാഹിതനായി. ഇന്ദുവാണ് വധു. ഏറെക്കാലമായി ഇരുവരും അടുപ്പത്തിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഗാനരചയിതാവായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി. സംവിധായകന്‍ വെങ്കട്ട് പ്രഭു പ്രേംജിയുടെ സഹോദരനാണ്. വെങ്കട്ട് പ്രഭുവിന്റെ ചിത്രങ്ങളിലൂടെയാണ് പ്രേംജി ശ്രദ്ധേയനായത്. വല്ലവന്‍, തോഴാ, സന്തോഷ് സുബ്രഹ്‌മണ്യം, ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, മാസ് തുടങ്ങിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

ഫഹദ് ഫാസിലിന്റെ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രേംജി സംഗീതവും പകര്‍ന്നിട്ടുണ്ട്. വിജയ് നായകനായെത്തുന്ന ഗോട്ട് ആണ് പ്രേംജിയുടെ റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം.