ആമിര്‍ ഖാന്റെ തമാശ കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്!!! പ്രചോദനമാണെന്ന് താരം

ബോളിവുഡ് താരം ആമിര്‍ ഖാന് നിരവധി ആരാധകരുണ്ട്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ താര ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ ഹീറോ പൃഥ്വിരാജ്. ആമിര്‍ ഖാനോടൊപ്പമുള്ള രസകരമായ ഒരു ഫോട്ടോയാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.

പ്രചോദനമാണ്, മാതൃകയാണ് എന്നു പറഞ്ഞാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവച്ചത്. ആമിര്‍ ഖാന്‍ എന്തോ പറയുന്നതും പൃഥ്വിരാജ് അതുകേട്ട് പൊട്ടിച്ചിരിക്കുന്നതുമായിട്ടാണ് ഫോട്ടോയില്‍. എന്തായാലും രണ്ട് ഹീറോകള്‍ ഒരു ഫ്രെയിമിലെത്തിയ ചിത്രം ആരാധക ലോകം ഏറ്റെടുത്തു കഴിഞ്ഞു.

ആമിര്‍ ഖാന്റെ ഒടുവില്‍ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’യാണ്. കരീന കപൂര്‍ നായികയായി അഭിനയിച്ച ചിത്രത്തില്‍ പല പ്രായങ്ങളിലുള്ള ഗെറ്റപ്പിലാണ് ആമിര്‍ എത്തിയത്. ‘ലാല്‍ സിംഗ് ഛദ്ദ’ ബോക്‌സോഫീസില്‍ പരാജമായികുന്നു.

ആമിര്‍ ഖാന്‍ തന്നെയായിരുന്നു ‘ലാല്‍ സിംഗ് ഛദ്ദ’യുടെ നിര്‍മ്മാണം. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. തുര്‍ക്കിയില്‍ അടക്കമായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്.

Anu