എആര്‍ റഹ്മാനും നടന് റഹ്മാനും അടുത്ത ബന്ധുക്കളാണ്. റഹ്മാന്റെ ഭാര്യാ സഹോദരിയെയാണ് എആര്‍ റഹ്മാന് വിവാഹം ചെയ്തിരിക്കുന്നത്. അതേസമയം അടുത്ത ബന്ധുക്കളായത് തന്റെ കരിയറില്‍ ഏറെ ദോഷം ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് നടന് റഹ്മാന്.
തന്നെ തേടിയെത്തുന്ന സംവിധായകരില്‍ പലരും എആര്‍ റഹ്മാനെ ലക്ഷ്യം വച്ചാണ് വന്നതെന്നാണ് റഹ്മാന് പറയുന്നത്. എആര്‍ റഹ്മാനെ കിട്ടാതാവുമ്പോള്‍ അവര്‍ തന്നെ ഒഴിവാക്കി പോയിട്ടുണ്ടെന്നും നടന് പറയുന്നു.
എആര്‍ റഹ്മാനേപ്പോലെ പ്രമുഖനായ ഒരു വ്യക്തി നമ്മുടെ കുടുംബത്തില്‍ ഉണ്ടാവുന്നത് വളരെ നല്ല കാര്യമാണ്. അതേസമയം, അദ്ദേഹം ബന്ധുവായതുകൊണ്ട് തനിക്ക് കരിയറില്‍ ഒരുപാട് നഷ്ടങ്ങളുണ്ടായി.
അദ്ദേഹം ബന്ധുവായത് കൊണ്ട് എനിക്ക് വരുന്ന ഓഫറുകള്‍ അത്രയും അദ്ദേഹത്തിന്റെ സംഗീതത്തിനെ ആവശ്യപ്പെട്ട് എത്തുന്നവരായിരുന്നു. അങ്ങനെ വരുന്ന സംവിധായകരില്‍ വലുതും ചെറുതുമൊക്കെയുണ്ടായിരുന്നു. എന്നെ കാസ്റ്റ് ചെയ്യുന്നവര്‍ അതിനിടയില്‍ റഹ്മാനെ കൂടി സിനിമയിലേയ്ക്ക് ചോദിക്കുമായിരുന്നു.
എ ആര് റഹ്മാന് ആരുടെ കൂടെ പ്രവര്‍ത്തിക്കണം, ആര്‍ക്കൊപ്പം വേണ്ട എന്നതിലൊക്കെ ഉറച്ച തീരുമാനമുണ്ട്. മണിരത്നം, ശങ്കര്‍ പോലുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് എ ആര് റഹ്മാന്. അദ്ദേഹത്തിന് എല്ലാവര്ക്കും കൂടെ സംഗീതമൊരുക്കാനാകില്ല എന്നും നടന് പറയുന്നു.
അവസരവുമായി എന്റെ അടുത്ത് വരുന്ന പലരും എ ആര് റഹ്മാനെ ആവശ്യപ്പെട്ടാണ് വരുന്നത്. അവരെ കിട്ടാതാവുന്ന ദു:ഖത്തിലും ഈഗോയിലും എ ആര് റഹ്മാന് ഡേറ്റ് തരുമ്പോള്‍ ചെയ്യാം എന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…