റബ്ബര്‍ ചെരുപ്പിട്ട് രജനീകാന്ത് ; രാധികയെ കാണുമ്പൊൾ ഇപ്പോഴും പേടിക്കും

തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ് രജനീകാന്ത്. രജനീകാന്തിനെ പോലൊരു നടൻ ഇനിയൊരിക്കലും ഉണ്ടാകില്ലെന്നുറപ്പാണ്. ജന്മം കൊണ്ട് തമിഴനല്ലങ്കിലും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തമിഴന്റെ വികാരവും വിചാരവും രജനീയോട് ചേര്‍ന്നു കിടക്കുന്നതാണ്. ജയിലര്‍ നേടിയ വമ്പന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രജനീകാന്ത് ഇപ്പോള്‍. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ജയിലറിലൂടെ രജനീകാന്ത് വന്‍ വിജയം നേടിയിരിക്കുന്നത്. അഭിനേതാവാകും മുമ്പ്‌ ബസ് കണ്ടക്‌ടറായിരുന്നു രജനി. പിന്നീട് അദ്ദേഹം അഭിനയം പഠിക്കാന്‍ പോയതിനെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വില്ലനായി കരിയര്‍ ആരംഭിച്ച രജനീകാന്ത് തന്റെ പകരം വെക്കാനില്ലാത്ത സ്റ്റൈലിലൂടെ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നനായി മാറുകയായിരുന്നു. തമിഴില്‍ മാത്രമല്ല ബോളിവുഡിലും വിജയം നേടാന്‍ രജനീകാന്തിന് സാധിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ധാരാളം വെല്ലു വിളികളും വിമര്‍ശനങ്ങളും രജനീകാന്തിന് നേരിടേണ്ടി വന്നിരുന്നു. തുടക്കത്തിൽ ഡയലോഗ് പറയുന്നതിലെ വേഗതയും, കണ്ണും, ഇരുണ്ട നിറവും, തമിഴ് ഉച്ചാരണത്തിലെ പ്രശ്‌നവുമെല്ലാം രജനീയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു. എന്നാല്‍ അതൊന്നും രജനീകാന്തിന്റെ സൂപ്പര്‍ താരത്തിലേക്കുള്ള യാത്രയ്ക്ക് തടസമായിരുന്നില്ല. വിമര്‍ശിച്ചവര്‍ പോലും പിന്നീട് രജനീകാന്തിന്റെ ആരാധകരായി മാറി. തന്റെ കൂടെ അഭിനയിച്ച നടന്മാരുമായി മാത്രമല്ല നടിമാരുമായും വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന താരമാണ് രജനീകാന്ത്. ഈയ്യടുത്ത് നടി മീനയുടെ പരിപാടിയില്‍ രജനീകാന്ത് എത്തിയിരുന്നു. താരത്തിന്റെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതേസമയം രജനീകാന്തിന് തന്നെ ഭയങ്കര പേടിയാണെന്ന് നടി രാധിക പറഞ്ഞിരുന്നു. രാധികയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഞാന്‍ ഒരിക്കല്‍ രജനീകാന്തിനെ കണ്ടു. അദ്ദേഹമൊരു റബ്ബര്‍ ചെരുപ്പായിരുന്നു ഇട്ടിരുന്നത്. ഞാന്‍ അദ്ദേഹം നിങ്ങളൊരു സൂപ്പര്‍ സ്റ്റാറല്ലേ എന്തിനാണ് ഇതുപോലെ റബ്ബര്‍ ചെരുപ്പിടുന്നത് എന്ന് ചോദിച്ചു. അതിന് ശേഷം എന്നെ കാണുമ്പോള്‍ തന്നെ അദ്ദേഹം പേടിക്കും. ആദ്യം നോക്കുക താന്‍ എന്ത് ചെരുപ്പാണ് ഇട്ടിരിക്കുകയെന്നായിരിക്കും” എന്നാണ് രാധിക പറയുന്നത്. ഇത്ര വലിയ താരമാണെങ്കിലും കുട്ടികളുടെ സ്വഭാവമാണ് രജനീകാന്തിനെന്നാണ് പറയുന്നത്.

അതേ സമയം ജയിലര്‍ നേടിയ വന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രജനീകാന്ത്. ചിത്രം 500 കോടിയലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയിലെ സൂപ്പര്‍ താരം ശിവരാജ് കുമാറും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തിയിരുന്നു. വിനായകനായിരുന്നു വില്ലനായെത്തിയത്.രമ്യ കൃഷ്ണന്‍, വസന്ത് രവി, മിര്‍ന മേനോന്‍, സുനില്‍, തമന്ന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അനിരുദ്ധ് ആയിരുന്നു ചിത്രത്തിലെ സംഗീതം ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം വന്‍ വിജയമായി മാറുകയും ചെയ്തു. ലാല്‍ സലാം എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് ഇനി രജനീകാന്ത് എത്തുക. രജനീകാന്തിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുക ലോകേഷ് കനകരാജ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം  പറയുന്നത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago