കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. നടന് സെന്തില്‍ കൃഷ്ണയാണ് ചിത്രത്തില്‍ മണിയായി വേഷമിട്ടത്. നടന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ചിത്രം. ഇപ്പോഴിതാ കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ഉടുമ്പ് എന്ന ചിത്രത്തില്‍ ഒരു ഗുണ്ട ആയാണ് സെന്തില്‍ വേഷമിട്ടിട്ടുണ്ട്. റിലീസിന് മുമ്പ് തന്നെ റീമേക്ക് അവകാശങ്ങള്‍ വിറ്റു പോയ ആദ്യ മലയാള ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബത്തോടൊപ്പം തന്റെ പുതിയ ചിത്രം ഉടുമ്പ് കണ്ടതിനെ കുറിച്ചാണ് സെന്തില്‍ ഇപ്പോള്‍ പറയുന്നത്. താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.
സെന്തിലിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്റുയുമൊക്കെ പടങ്ങള്‍ ടിവിയില്‍ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ മുഖവും ഇതുപോലെ സ്ക്രീനില്‍ തെളിഞ്ഞു കാണണം എന്നുള്ളത്. ദൈവാനുഗ്രഹത്താല്‍ ആ മോഹങ്ങള്‍ വിനയന് സാറിന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ സഭലമായി…ഇന്ന് വീണ്ടും എന്റെ ഒരു സിനിമ ‘ഉടുമ്പ്’ കുടുംബത്തോടൊപ്പം കാണുന്നതില്‍ അതിയായ സന്തോഷം ഉണ്ട്, സ്ക്രീനില്‍ നോക്കുന്നതിനേക്കാള്‍ ഞാന്‍ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്. ഈ സന്തോഷത്തില്‍ നിങ്ങളും കൂടെയുണ്ടാകണം., നിങ്ങളുടെ സ്വന്തം സെന്തില്‍.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…