‘അത് തെളിയിച്ചാല്‍ ഞാന്‍ പകുതി മീശ വടിക്കും’; അമ്മ അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍

അമ്മ അംഗങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ഷമ്മി തിലകന്‍. കെ. ബി ഗണേഷ് കുമാര്‍, മുകേഷ് എന്നവരടക്കമുള്ള അമ്മ അംഗങ്ങളെയാണ് ഷമ്മി തിലകന്‍ രൂക്ഷമായി വിമര്‍ശിച്ചത്. അമ്മ സംഘടന നികുതി വെട്ടിപ്പ് നടത്തിയെന്നും ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റേജ് ഷോക്ക് ടിവി സംപ്രേക്ഷണ അവകാശം എട്ട് കോടിക്ക് നല്‍കിയിട്ട് കണക്കില്‍ രണ്ട് കോടി ആണ് കാണിച്ചതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അമ്മയുടെ രാജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും പരാതിയുണ്ടെന്നും തല്‍ക്കാലം അത് പുറത്ത് വിടുന്നില്ലെന്നും ഷമ്മി പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമെന്ന് ഗണേശ് കുമാര്‍ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് അത് പറഞ്ഞതെന്നും ഷമ്മി തിലകന്‍ ചോദിച്ചു.‘അമ്മയുടെ മീറ്റിങ്ങിന്റെ വീഡിയോയും ഫോട്ടോയും ഞാനെടുത്തുവെന്നത് സത്യമാണ്. പക്ഷേ അത് എവിടെയും പുറത്ത് വിട്ടിട്ടില്ല. ഞാന്‍ ഷൂട്ട് ചെയ്‌തെന്ന് പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടില്ല. അത് ഞാന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി മീശ വടിക്കാന്‍ തയ്യാറാണ്’ -ഷമ്മി തിലകന്‍ പറഞ്ഞു. വിനയന്റെ സിനിമയില്‍ നിന്നും താന്‍ പിന്മാറാന്‍ കാരണം മുകേഷാണെന്നും മുകേഷ് തമാശ രൂപേണ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ നിയമാവലി അനുസരിച്ച് മറ്റ് സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നയാള്‍ അമ്മയുടെ നേതൃസ്ഥാനത്ത് വരാന്‍ പാടില്ല. എന്നാല്‍ ഗണേഷ് അത് പാലിച്ചിട്ടില്ലെന്നും ആത്മയുടെ ഭാരവാഹിയായ ഗണേഷ് അമ്മയുടെ നേതാവായി നിന്നുവെന്നും ഷമ്മി തിലകന്‍ കുറ്റപ്പെടുത്തി. അമ്മയിലെ അംഗങ്ങള്‍ക്ക് കൈനീട്ടം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ്. അത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്. പെരുമാറ്റചട്ടത്തിന്റെ ലംഘനമാണത്. വിശദീകരണം തൃപ്തികരമല്ലാത്തതെന്തെന്ന് ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്നും കുറ്റാരോപിതനെ തന്നെ അവര്‍ പ്രിസൈഡിംഗ് ഓഫീസറാക്കിയെന്നും അയാള്‍ക്ക് മുന്നില്‍ ഹാജരാകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഷമ്മി തിലകന്‍ വിശദീകരിച്ചു. അച്ഛനോട് പണ്ട് ‘അമ്മ’ അംഗങ്ങള്‍ കാണിച്ചത് ഇപ്പോള്‍ തന്നോടും കാണിക്കുകയാണന്നും ഷമ്മി തിലകന്‍ കുറ്റപ്പെടുത്തി.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago